മലയാളിയായ ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചതില്‍ പ്രതിഷേധം ശക്തമാകുകയാണ്. സീനിയോറിറ്റി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൊളീജിയം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് നിയമമന്ത്രാലയം ഫയല്‍ മടക്കി അയച്ചത്. പ്രധാനമന്ത്രിയുടെ അംഗീകാരത്തോടെയാണ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ ഫയല്‍ തിരിച്ചയച്ചതെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത രണ്ടുപേരില്‍ ഒരാളുടെ നിയമനം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. ജസ്റ്റിസ് കെ.എം.ജോസഫിനൊപ്പം കൊളിജീയം നിര്‍ദേശിച്ച അഭിഭാഷക ഇന്ദു മല്‍ഹോത്രയുടെ നിയമനം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
സുപ്രീംകോടതി ജഡ്ജി നിയമനത്തില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് ഫയല്‍ മടക്കി കേന്ദ്രം നിലപാടുറപ്പിച്ചത്. ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനം തടഞ്ഞുവച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസും മുതിർന്ന അഭിഭാഷകരും രംഗത്തെത്തിയിരുന്നു. കെ.എം.ജോസഫിന്റെ കാര്യത്തില്‍ തീരുമാനം വരുന്നതുവരെ ഇന്ദുമല്‍ഹോത്ര സത്യപ്രതിജ്ഞ ചെയ്യരുതെന്നാണ് ഒരു വിഭാഗം അഭിഭാഷകരുടെ ആവശ്യം. മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ്ങ് ട്വീറ്ററിലൂടെ ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടു. സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയിലും അതൃപ്തി പ്രകടമാണ്. നേരത്തേ ജസ്റ്റിസുമാരായ ജെ.ചെലമേശ്വറും, കുര്യന്‍ ജോസഫും ചീഫ് ജസ്റ്റിസിന്‍റെ ഇടപെടലിനായി കത്ത് നല്‍കിയിരുന്നു. വിശാലബെഞ്ച് രൂപീകരിച്ച് വിഷയം പരിഗണിക്കണമെന്നാണ് കുര്യന്‍ ജോസഫിന്‍റെ പ്രധാന ആവശ്യം. ജനുവരി പത്തിന് കൊളീജിയം നല്‍കിയ ശുപാര്‍ശ മൂന്നരമാസം വച്ചുതാമസിപ്പിച്ചശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി. കേന്ദ്രം ജുഡീഷ്യറിയില്‍ അന്യായമായി ഇടപെടുന്നുവെന്നും, നിയമം പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. ഇതിനിടെ ഫയല്‍ മടക്കിയതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ രംഗത്തെത്തി.എന്നാല്‍ ഇന്ദു മല്‍ഹോത്രയുടെ നിയമനം സ്റ്റേ ചെയ്യാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അഭിപ്രായപ്പെട്ടു. ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ് ആവശ്യപ്പെടുന്നത്. ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനം തടഞ്ഞ നടപടി പരിഗണിക്കവെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. മടക്കി അയച്ച ഫയല്‍ ലഭിച്ചാല്‍ കൊളീജിയം പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
കൊളീജിയം ശുപാര്‍ശ അതുപോലെ അംഗീകരിക്കാനാണെങ്കില്‍ എന്തിനാണ് അനുമതി തേടുന്നത്? കെ.എം ജോസഫിനെക്കാള്‍ യോഗ്യരായവരെ പരിഗണിക്കാതെ രാഷ്ടീയ പരിഗണന നല്‍കുന്നത് ശരിയല്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്. സുപ്രീം കോടതിയില്‍ കേരളത്തിന് അമിത പ്രാതിനിധ്യം നല്‍കേണ്ടതില്ലെന്നു കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ നിലപാടാണ് ഇതിനു പിന്നിലെന്നും ആരേപണമുണ്ട്. ജഡ്ജിമാരായി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും മലയാളിയായ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെയുമാണ് കൊളീജിയം നിര്‍ദ്ദേശിച്ചത്. ഇതില്‍ ഇന്ദു മല്‍ഹോത്രയെ മാത്രം ജഡ്ജിയാക്കി നിയമിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയായിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ മുതിര്‍ന്ന അഭിഭാഷകര്‍ ഫുള്‍കോര്‍ട്ട് വിളിക്കണമെന്നും ഇന്ദു മല്‍ഹോത്ര സ്ഥാനം ഏറ്റെടുക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിനിടെയാണ് കെ.എം ജോസഫിന്റെ കാര്യത്തില്‍ പുനഃപരിശോധന വേണമെന്ന ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൊളീജിയത്തെ സമീപിക്കുന്നത്. ഇക്കാര്യത്തില്‍ കൊളീജിയത്തിന്റെ നിലപാട് തേടി നിയമ മന്ത്രാലയം കത്ത് തയ്യാറാക്കിയതായാണ് വിവരം. കെ.എം ജോസഫിന്റെ പേര് തന്നെ വീണ്ടും കൊളീജിയം നിര്‍ദ്ദേശിക്കുകയാണങ്കില്‍ നിലവില്‍ സുപ്രീം കോടതിയിലുള്ള മലയാളി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് വിരമിക്കുകന്നത് വരെ കാത്തിരിക്കാനാണ് നീക്കമെന്നും സൂചനയുണ്ട്.
ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യം എല്ലാം അംഗികരിക്കാന്‍ ആണെങ്കില്‍ പിന്നെ അപേക്ഷ സര്‍ക്കാരിനു നല്‍കേണ്ടതുണ്ടേ? നിങ്ങള്‍ തീരുമാനിക്കുന്നത് മാത്രം അംഗീകരിക്കാന്‍ ആണോ കേന്ദ്രസര്‍ക്കാര്‍ ഇരിക്കുന്നത്. അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് ഇത് വരെയും സര്‍ക്കീര്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ സര്‍ക്കാരിനെതിലെ വിമര്‍ശനം ഉയര്‍ത്തുന്നത് അനാവശ്യമാണ്.
Post Your Comments