തൊട്ടതെല്ലാം പൊന്നാക്കുക എന്ന ശൈലിക്ക് ഇണങ്ങുന്ന താരമാണ് സണ്ണി ലിയോണ്‍. ഇന്ന് ബോളിവുഡിലെ നടിമാരില്‍ സൗന്ദര്യവും ഫിറ്റ്‌നസും ഇത്രയധികമുള്ള മറ്റൊരാളില്ല. കണ്ണിമ ചിമ്മാതെ സണ്ണിയുടെ സൗന്ദര്യം ആസ്വദിക്കുന്നവര്‍ അറിയുന്നുണ്ടോ ഇതിനു പിന്നില്‍ എത്രമാത്രം കഠിനാധ്വാനം ഉണ്ടെന്ന്.
സണ്ണി ലിയോണ്‍ എന്ന അമേരിക്കന്‍ കനേഡിയന്‍ ഇന്ത്യന്‍ അഭിനേത്രി ഇത്രയും സുന്ദരിയും ഹോട്ടും ആരെയും ആകര്‍ഷിക്കുന്ന മുഖ-ശരീര സൗന്ദര്യവും സ്വന്തമാക്കിയതിനു പിന്നില്‍ ക്ഷമയോടെയും മുടങ്ങാതെയുമുള്ള പരിശീലനമുണ്ട്.
തന്റെ ശരീരം ഫിറ്റായി നിലനിര്‍ത്താന്‍ ദിവസവും ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന ഇവര്‍ യോഗയും അഭ്യസിക്കുന്നുണ്ട്.
സണ്ണിലിയോണ്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റ് ചെയ്ത വര്‍ക്ഔട്ട് വിഡിയോകള്‍ ഇതിനകം ഹിറ്റായിക്കഴിഞ്ഞു. പുഷ്അപ്, ഹെവി വെയ്റ്റ്‌സ്, ലെഗ് പ്രസ് തുടങ്ങി കഠിനമായ പല വ്യായാമങ്ങളും ചെയ്യുന്ന ഇവര്‍ ശരിക്കുമൊരു ഫിറ്റ്‌ന്‌സ് ഫ്രീക്ക് തന്നെ.
താന്‍ ഏറ്റവും വെറുക്കുന്ന കാര്യം പുഷ്അപ് ആണെന്നും താരം വെളിപ്പെടുത്തുന്നു. ട്രെയ്‌നര്‍ ആയ ലിയാന്‍ വെന്‍സെലിന്റെ നിര്‍ദ്ദേശപ്രകാരം കഠിനമായ വര്‍ക്ഔട്ടുകള്‍ സണ്ണി ചെയ്യുന്നുണ്ട്.
നിങ്ങളുടെ ലക്ഷ്യം ശരീരഭാരം കുറയ്ക്കുകയോ കൂടുതല്‍ ഫിറ്റ് ആകുകയോ ചര്‍മം തിളക്കമുള്ളതാക്കുകയോ ഏതുമാകട്ടെ, നിത്യജീവിതത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ലക്ഷ്യത്തിലെത്താനാകും. ഒപ്പം സണ്ണി ലിയോണിനെപ്പോലെ മനോഹരമായ ശരീരവും സ്വന്തമാക്കാം.
Post Your Comments