KeralaLatest NewsNewsIndia

സൗദി ഫാഷന്‍ലോകത്തെ രാജ്ഞി ഇതാണ്‌

റിയാദ്: സൗദി ഫാഷന്‍ലോകത്തെ രാജ്ഞി എന്ന് വിശേപ്പിക്കാവുന്ന ഒരാളാണ് നൗറ ബിൻത് ഫൈസൽ അൽ സൗദ്. സൗദി അറേബിയ സ്ഥാപകന്റെ കൊച്ചുമകൾ കൂടിയാണ് നൗറ. സ്ത്രീകൾ ഒരു വസ്ത്രത്തിനുള്ളിൽ ഒളിഞ്ഞിരിക്കണ്ട അവസ്ഥയിൽ നിന്ന് ഇന്ന് സൗദി ബഹുദൂരം മുന്നോട്ട് എത്തിയിട്ടുണ്ട്. അതിന് ഒരു ഉത്തമ ഉദാഹരണം കൂടിയാണ് ഈ 30കാരിയുടെ നേട്ടങ്ങൾ. അറബ് ഫാഷൻ കൗൺസിലിന്റെ പ്രസിഡന്റാണ് നൗറ.
ജീൻ പോൾ ഗൗൾടിയർ ആൻഡ് റോബർട്ടോ കവല്ലി എന്ന പേരിൽ ആദ്യ അറബ് ഫാഷൻ വീക്ക് സംഘടിപ്പിച്ചിരിക്കുകയാണ് ഈ 30കാരി.

also read: സൗദിയില്‍ മൂന്ന് കുട്ടികളെ കഴുത്തറത്ത് കൊലപ്പെടുത്തി

മാറ്റങ്ങൾ അനിവാര്യമാണ്, അതെ പാതയിൽ തന്നെയാണ് നൗറയും. സാമൂഹികപരമായ എല്ലാ വ്യവസ്ഥകൾക്കും വേണ്ട പ്രാധാന്യവും മൂല്യവും നൽകുന്ന ആളാണ് നൗറ . എല്ലാത്തിനും അതിന്റേതായ മൂല്യങ്ങൾ നൽകിക്കൊണ്ടാണ് നൗറ സൗദിയിൽ ഫാഷൻ ലോകം പണിതുയർത്താൻ ശ്രമിക്കുന്നത്. നൗറ നടത്തിയ ഫാഷൻ വീക്കിൽ താരതമ്യേനെ സ്ത്രീ പങ്കാളിത്വം കുറവായിരുന്നുവെങ്കിലും ഒരു മാറ്റത്തിന് തുടക്കംകുറിക്കാനായതിന്റെ സന്തോഷത്തിലാണ് നൗറ.

shortlink

Related Articles

Post Your Comments

Related Articles


Back to top button