കൊച്ചി : പുതിയ അധ്യായന വർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ കടുത്ത തീരുമാനവുമായി സ്വകാര്യ ബസുടമകൾ രംഗത്ത്. പെട്ടെന്നുണ്ടായ ഇന്ധന വില വർധനവ് കാരണം വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ ഇല്ലാതാക്കാൻ സ്വകാര്യ ബസ് ഉടമകളുടെ കമ്മിറ്റി യോഗം തീരുമാനിച്ചു.
ജൂൺ ഒന്നു മുതൽ വിദ്യാർഥികളിൽനിന്നു മുഴുവൻ ചാർജും ഈടാക്കും. വിദ്യാർഥികളുടെ കൺസെഷൻ തുക സർക്കാർ സബ്സിഡിയായി ബസുടമകൾക്കു നൽകുക, ഇന്ധന വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു അടുത്തമാസം എട്ടിനു ബസ് ഉടമകൾ സെക്രട്ടേറിയറ്റിനു മുന്നിൽ 24 മണിക്കൂർ നിരാഹാര സമരം നടത്തും.
1966ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചു വിദ്യാർഥികൾക്കു ബസുകളിൽ കൺസഷൻ നൽകേണ്ടെന്നാണ് എന്നാൽ ഒരു ബസിൽ രണ്ട് തരത്തിലുള്ള നിരക്ക് നിശ്ചയിക്കുകയാണ് സർക്കാർ ഈ രീതി നടക്കില്ലെന്നും ഉടമകൾ വ്യക്തമാക്കി.
Post Your Comments