പനി, തലവേദന എന്നിവയ്ക്ക് ശമനം നൽകാൻ നാം ഉപയോഗിക്കുന്ന മരുന്നാണ് പാരസെറ്റമോൾ. ഇന്ന് പനിയോ മറ്റോ വന്നാൽ ഡോക്ടറെ കാണാതെ പാരസെറ്റമോൾ വാങ്ങി കഴിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. എന്നാൽ ചില ഘട്ടങ്ങളിൽ ഇത് വില്ലനായി മാറുന്ന വിവരം നാം അറിയാതെ പോകുന്നു. ഇതിൽ ഗർഭിണികളെയാണ് പാരസെറ്റമോൾ പ്രധാനമായും ദോഷമായി ബാധിക്കുക. അമ്മയാകാൻ തയ്യാറെടുക്കുന്ന സ്ട്രീകൾ ഈ ഗുളിക കഴിച്ചാൽ ജനിക്കാൻ പോകുന്ന കുഞ്ഞിന് ഓട്ടിസം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ജറുസലേമിലെ ഹീബ്രു യൂണിവേഴ്സി നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
132,738 അമ്മമാരിലും കുഞ്ഞുങ്ങളിലും നടത്തിയ പഠനത്തിലെ വിവരങ്ങൾ അടങ്ങിയ വാർത്ത അമേരിക്കൻ ജേണൽ ഓഫ് എപിഡമിയോളജി എന്ന എന്ന വെബ്സൈറ്റാണ് പുറത്തുവിട്ടത്. മൂന്നു വയസിനും 11 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതിലൂടെ ഗർഭകാലയളവിൽ പാരസെറ്റമോൾ കഴിക്കുമ്പോൾ ഓട്ടിസത്തിനുള്ള സാധ്യത മുപ്പതു ശതമാനം കൂടുതലാണ് എന്ന്‍ കണ്ടെത്തി. ഗഭർധാരണകാലത്തു ശരീര വേദനയ്ക്കും പനിയ്ക്കും സാധ്യത കൂടുതലാണെന്നും അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമേ ഈ ഗുളിക കഴിക്കാവൂ എന്നും പഠന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
Also read ;ലൈംഗികജീവിതം സന്തോഷകരമാക്കാൻ ഇവ ഒഴിവാക്കുക
Post Your Comments