![sasikala aginst durga malathy](/wp-content/uploads/2018/04/sasikala.png)
പാലക്കാട്: കത്വയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചിത്രം വരച്ച ദുര്‍ഗാ മാലതിക്കെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യ വേദി അധ്യക്ഷ കെ.പി ശശികല. ദുര്‍ഗാ മാലതി ഒരു ചറുപ്പക്കാരി ആയതുകൊണ്ടുമാത്രമാണ് എംഎല്‍എമാരടക്കമുള്ളവര്‍ അവരെ അനുകൂലിച്ചതെന്നും അല്ലാത്തപക്ഷം ഹിന്ദുത്വത്തെ അപമാനിച്ച ദുര്‍ഗമാലതിക്കെതിരെ പോലീസ് കേസ് എടുത്തേനെ എന്നും ശശികല വ്യക്തമാക്കി.
ഹിന്ദുത്വത്തെ അപമാനിച്ച ദുര്‍ഗ മാലതിക്കെതിരെ ഇത്രയും നാളായിട്ടും കേസ് എടുക്കാത്തത് പട്ടാമ്പി, തൃത്താല എംഎല്‍എമാരുടെയും പാലക്കാട് എംപിയുടെയും ഇടപെടല്‍ കൊണ്ടാണെന്നും എത്രയും വേഗം അതുവേണമെന്നും ശശികല ആവശ്യപ്പെട്ടു. ദുര്‍ഗാമാലതിക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന കൂട്ടായ്മയിലാണ് ശശികല പരസ്യമായി ദുര്‍ഗാ മാലതിയെ വിമര്‍ശിച്ചത്.
Also Read : ദുർഗാ മാലതിയുടെ വീടിനു നേരെ കല്ലേറെന്ന് ആരോപണം : ഇവർക്കെതിരെ അഞ്ചോളം സംസ്ഥാനങ്ങളിൽ കേസ്
കത്വയിലെ പെണ്‍കുട്ടി ക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ചിത്രകാരിയായ ദുര്‍ഗാമാലതി തന്റെ ഫേസ് ബുക്ക് പേജിലൂടെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. ഇതേതുടര്‍ന്ന് പട്ടാമ്പി മുതുതലയിലെ വീടിന് നേരെ കല്ലേറും ഉണ്ടായിരുന്നു. അതേസമയം, ദുര്‍ഗാമാലതി വരച്ച ചിത്രങ്ങളില്‍ ഒന്ന് മാസ് റിപ്പോര്‍ട്ടിങിനെ തുടര്‍ന്ന് ഫേസ് ബുക്ക് പിന്‍വലിച്ചിട്ടുണ്ട്.
Post Your Comments