ചെങ്ങന്നൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി കാനത്തിന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി കെ.എം മാണി. ചെങ്ങന്നൂരില്‍ സി പി എം സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയാണ് കാനത്തിന്റെ ലക്ഷ്യമെന്നും കാനം യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വയ്ക്കുന്നത് സി പി എമ്മിനെയാണെന്നും മാണി പറഞ്ഞു. ഒരു വെടിക്ക് രണ്ട് പക്ഷി എന്നതാണ് കാനത്തിന്റെ നിലപാടെന്നും ചെങ്ങന്നൂരില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് പ്രവര്‍ത്തകര്‍ക്കറിയാമെന്നും മാണി കൂട്ടിച്ചേര്‍ത്തു. വിഷയം പാര്‍ട്ടി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യുമെന്നും മാണി പറഞ്ഞു.
ALSO READ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: മാണിയുടെ സഹായം ആവശ്യമില്ലെന്ന് കാനം
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കെ.എം.മാണിയുടെ സഹായം വേണ്ടെന്നും മാണിയില്ലാതെയാണ് ചെങ്ങന്നൂരില്‍ ജയിച്ചിട്ടുള്ളതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു . യുഡിഎഫില്‍ നിന്നും വരുന്നവരെ സ്വീകരിക്കലല്ല എല്‍.ഡി.എഫിന്റെ ജോലിയെന്നും കൊല്ലത്ത് നടന്ന സമ്മേളനത്തില്‍ അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു. മേയ് 28നാണു വോട്ടെടുപ്പ്. ഫലം മേയ് 31ന് അറിയാം. മാണിയെ ചൊല്ലി ഇപ്പോള്‍ എല്‍.ഡി.എഫില്‍ ഭിന്നത രൂക്ഷമാവുകയാണ്.
Post Your Comments