ദുബായ്: ദുബായ് പോലീസിന് നന്ദി ആർപ്പിച്ച് ദുബായിലെ മധുവിധുവിളിയിൽ കഴിയുന്ന ഇന്ത്യൻ ദമ്പതികൾ. നിമിഷങ്ങൾ കൊണ്ടാണ് ദമ്പതികളുടെ പ്രശ്‍നം ദുബായ് പോലീസ് പരിഹരിച്ചത്. മുംബൈയിലെ ഗായകൻ മൻമീത് സിംഗും ഭാര്യ അമൃതപ് കൗർ സയാനുമാണ് ഏപ്രിൽ 23 ന് ദുബായിൽ മധുവിധു ആഘോഷിക്കാനായി എത്തിയത്.
ന്യൂയോർക്ക്, ടൊറന്റോ, ലണ്ടൻ, പാരിസ്, ആംസ്റ്റ്ർഡാം, സ്വിറ്റ്സർലാന്റ് എന്നിവിടങ്ങളിലേക്കും ഇവർ സന്ദർശിക്കാൻ ഒരുങ്ങിയിരുന്നു. ഇതിനു മുന്നോടിയായിട്ടാണ് 2 ദിവസത്തെ സന്ദർശനത്തിന് ദുബായിൽ എത്തിയത്.
read also: ഷാര്‍ജയില്‍ വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദ്ദേഹം മലയാളി വനിതയുടേതെന്ന് സ്ഥിരീകരണം
എയർ പോർട്ടിലേക്ക് പോകുന്ന വഴി ടാക്സിയിൽ വച്ച് ചാർജ് ചെയ്യാനായി ഇദ്ദേഹം ഐഫോൺ കൊടുത്തിരുന്നു. എന്നാൽ എയർ പോർട്ടിൽ എത്തിയപ്പോഴേക്കും ഫോണിന്റെ കാര്യം മറക്കുകയായിരുന്നു.
തുടർന്ന് എയർ പോർട്ടിൽ പ്രവേശിച്ച ശേഷമാണ് ഫോൺ മറന്നു വച്ച കാര്യം ഓർമ്മ വന്നത്. ഉടൻ തന്നെ ഇവർ ദുബായ് പോലീസുമായി ബന്ധപെടുകയായിരുന്നു. തുടർന്ന് ഇവർ വെറും 20 മിനിറ്റ് കൊണ്ട് ഫോൺ കണ്ടെത്തുകയായിരുന്നു.
Post Your Comments