മൂടാംകുളം: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ. ക്രിക്കറ്റ് മത്സരത്തില്‍ വിജയിക്കുന്ന ടീമിന് ഒന്നര ലിറ്റര്‍ പെട്രോള്‍ സമ്മാനമായി നല്‍കുമെന്നാണ് കാസര്‍ഗോഡുള്ള മൂടാകുളം ഡിവൈഎഫ്ഐ യൂണിറ്റ് അറിയിച്ചിരിക്കുന്നത്. യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായാണ് ക്രിക്കറ്റ് നടത്തുന്നത്. വില ഇനിയും ഭീകരമായി വര്‍ദ്ധിച്ചാല്‍ സമ്മാനമായി നൽകുന്ന പെട്രോളിന്റെ അളവിൽ മാറ്റം വരുമെന്നും അധികൃതർ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നുണ്ട്.
Read Also: കോടികൾ വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാത്തവർ എസ്ബിഐയിൽ മാത്രം 115 പേർ
2013 സെപ്തംബറിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോൾ സംസ്ഥാനത്തെ ഇന്ധനവില. ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വില ഉയരുന്നതാണ് വില വര്‍ദ്ധനവിന് കാരണം എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
Post Your Comments