തിരുവനന്തപുരം: ആര്‍സിസിയില്‍ മരിച്ച ഒരു കുട്ടിക്കുകൂടി എച്ച്‌ഐവി എന്ന് സ്ഥിതീകരണം. രോഗം ബാധിച്ച് ആണ്‍കുട്ടി മരിച്ചത് മാര്‍ച്ച് 26നാണ്. രോഗ ബാധ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയും സ്ഥിതീകരിച്ചു.
അതേസമയം ആര്‍സിസിയില്‍ നിന്ന് മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്ന വാദവുമായി ആര്‍സിസി രംഗത്തെത്തി. ആര്‍സിസിയുടെ ഈ വാദം തെറ്റാണെന്ന് കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി. അതേസമയം ആര്‍സിസിയില്‍ ചികിത്സ തേടി മറ്റൊരു കൂട്ടി കൂടി ഈ മാസം ആദ്യം മരിച്ചിരുന്നു. ആലപ്പുഴ സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്.
സംഭവത്തില്‍ കുട്ടിക്ക് എച്ച്‌ഐവി ബാധിതന്റെ രക്തം നല്‍കിയതായി സ്ഥിരീകരിച്ചിരുന്നു. 48 പേരുടെ രക്തം ചികിത്സയ്ക്കിടെ കുട്ടിക്ക് നല്‍കിയിരുന്നു. ഇതില്‍ ഒരാള്‍ക്കാണ് എച്ച്‌ഐവി രോഗമുണ്ടെന്ന് തെളിഞ്ഞത്. രോഗം തിരിച്ചറിയാത്തത്ത് വിന്‍ഡോ പിരിഡില്‍ രക്തം നല്‍കിയതിനാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം ആര്‍സിസി തള്ളിക്കളയുകയാണ്.
Post Your Comments