മുഖകാന്തി വര്‍ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ബിയര്‍ കുടിയ്ക്കുന്നത് മുഖകാന്തി വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മദ്യത്തിന്‌റെ ഇനമാണെങ്കിലും ആല്‍ക്കഹോളിന്‌റെ അളവ് താരതമ്യേന കുറവും ശരീരത്തിനാവശ്യമായ ഒട്ടേറെ പോഷകങ്ങള്‍ അടങ്ങിയ പാനീയവുമാണ് ബിയര്‍. അമിതമായി രാസവസ്തുക്കള്‍ അടങ്ങാത്തതും മറ്റു മദ്യവുമായി അപേക്ഷിച്ച് ശരീരത്തിന് ഹാനികരമല്ലാത്തതുമാണ് ബിയറിന്‌റെ ഏറ്റവും വലിയ ഗുണം. മിതമായ അളവില്‍ ബിയര്‍ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതെന്നും വിദഗ്ദര്‍ പറയുന്നു.
ശരീരത്തിലെ അമിതമായ കൊഴുപ്പ് അലിയിച്ചു കളയുന്നതിനും ബിയര്‍ നല്ലതാണ്. അമിത വണ്ണം മൂലം പ്രയാസപ്പെടുന്നവര്‍ മിതമായ അളവില്‍ ബിയര്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ആഴ്ച്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ അലിയിച്ചു കളയും.
ആഴ്ച്ചയിലൊരിക്കല്‍ ബിയര്‍ കഴിക്കുന്നത് എല്ലുകളുടെ വേദന, മുട്ടു വേദന, നട്ടെല്ലിനു പറ്റുന്ന തേയ്മാനം, വേദന എന്നിവയ്ക്ക് മികച്ച പരിഹാരമാണെന്നും വിദഗ്ധര്‍ പറയുന്നു.
മുഖ കാന്തി വര്‍ധിപ്പിക്കുന്നതിനും ബിയറിനുള്ള കഴിവ് വലുതാണ്. മുഖത്തെ കരുവാളിപ്പ് മാറുന്നതിനും ചര്‍മ്മത്തിന് തിളക്കം കൂട്ടുന്നതിനും ബിയറിനുള്ള കഴിവ് മറ്റൊരു പാനീയത്തിനും ഇല്ലെന്നും പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ദിവസം ചെല്ലും തോറും ബിയര്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നതായും പഠനങ്ങള്‍ പറയുന്നു.
Post Your Comments