ന്യൂഡൽഹി: ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം എന്നിവയ്ക്ക് പുറമെ സിനിമയ്ക്ക് മുമ്പ് തീയറ്ററുകളില്‍ അവയവദാനത്തെക്കുറിച്ചും ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഹ്രസ്വ ചിത്രം ഒരുക്കുന്നത്. നാഷണ്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (നോട്ട) കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു സമര്‍പ്പിച്ച ശുപാര്‍ശയിലൂടെയാണ് ഈ നീക്കം.
ദേശീയഗാനത്തിനു മുമ്പാണ് ഈ ഹ്രസ്വ ചിത്രം അവതരിപ്പിക്കുക. ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പേര് ‘ബാക്ക് ടു ദ ഫ്യൂച്ചര്‍’ എന്നാണ്. നസ്‌റുദ്ദീന്‍ ഷായാണ് ഹ്രസ്വ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നതെന്ന് നോട്ടോ ഡയറക്ടര്‍ വിമല്‍ ഭണ്ടാരി വ്യക്തമാക്കി.
അവയവദാനത്തിന്റെ പ്രധാന്യവും സവിശേഷധകളും സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. മുഖി മീഡിയ പ്രൊഡക്ഷന്‍സിന്റെ നിര്‍മാണത്തിലെത്തുന്നതാണ് ചിത്രം. ഹൃദയം, രണ്ടു ശ്വാസകോശങ്ങള്‍, പാന്‍ക്രിയാസ്, മൂത്രപിണ്ഡം, ചെറുകുടല്‍ എന്നിവ സംഭാവന ചെയ്തുകൊണ്ട് ഒരു അവയവ ദാതാവിന് എട്ടുപേരെ രക്ഷിക്കാനാകും.ഇതുവഴി മഹത്തരമയം ഒരു സംരംഭത്തിന് തുടക്കമിടാൻ കഴിയുമെന്ന് ഭണ്ടാരി വ്യക്തമാക്കി.
Post Your Comments