ന്യൂഡൽഹി: ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപിയുടെ കവാടമാണ് കര്‍ണാടക തിരഞ്ഞെടുപ്പെന്ന് അമിത് ഷാ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ നടക്കുന്ന വികസനയാത്രയില്‍ ഏറ്റവും പിന്നോക്കമാണ് കര്‍ണാടകം ഇപ്പോള്‍. ഈ അവസ്ഥ മാറ്റി കര്‍ണാടകത്തെ മുന്നിലേക്ക് കൊണ്ടുവരാനാണ് ബിജെപിയുടെ ലക്ഷ്യം. 1967ന് ശേഷം ജാതി,കുടുംബ, പ്രീണന രാഷ്ട്രീയമാണ് തിരഞ്ഞെടുപ്പ് രംഗത്ത് നിലനിൽക്കുന്നത്. അതു മാറി പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം തിരഞ്ഞെടുപ്പെന്നും അമിത് ഷാ പറയുകയുണ്ടായി.
ഒരു സ്ഥാനാർഥി പ്രത്യേക സമുദായത്തിലായതുകൊണ്ട് മത്സരരംഗത്ത് ലഭിക്കുന്ന ആനുകൂല്യങ്ങളുണ്ടെങ്കില്‍ അതില്‍ തെറ്റില്ല. പക്ഷേ, തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അയാള്‍ സ്വന്തം സമുദായത്തിന് വേണ്ടി മാത്രമേ പ്രവർത്തിക്കുന്നുള്ളുവെങ്കിൽ അത് തെറ്റാണെന്നും ബിജെപി അത്തരത്തിലൊരു പാർട്ടിയല്ലെന്നും അമിത് ഷാ വ്യക്തമാക്കി. കൂടാതെ തിരഞ്ഞെടുപ്പിൽ സഖ്യത്തിന്റെ വിഷയം ഉദിക്കുന്നതേയില്ലെന്നും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുക തന്നെ ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments