ന്യൂഡല്‍ഹി: ഇന്ദു മല്‍ഹോത്രയുടെ നിയമനത്തില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീം കോടതി. ഇന്ദു മല്‍ഹോത്രയുടെ നിയമനം സ്‌റ്റേ ചെയ്യാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കൂടാതെ കെ.എം ജോസഫിന്റെ പേര് പുന:പരിശോധനയ്ക്ക് അയച്ചതില്‍ പിഴവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന വനിതാ അഭിഭാഷക ഇന്ദു മല്‍ഹോത്രയെ മാത്രം സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
അതേസമയം ജസ്റ്റിസ് കെഎം ജോസഫിനെ ജഡ്ജിയായി നിയമന ശുപാര്‍ശ ഫയല്‍ കേന്ദ്രം മടക്കിയിരുന്നു. ജോസഫിനേക്കാള്‍ മികച്ചവരെ പരിഗണിച്ചില്ലെന്നും കേരളത്തിന് അമിത പ്രധാന്യം നല്‍കേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
Post Your Comments