സിംഗപ്പൂർ: ലോകത്തിലെ ഏറ്റവും നീളമേറിയ സർവീസുമായി സിംഗപ്പൂർ എയർലൈൻസ്. ഏകദേശം 20 മണിക്കൂറോളം ദൈർഘ്യമേറിയ സർവീസാണ് ഒരുങ്ങുന്നതെന്നാണ് സൂചന. സിംഗപ്പൂർ എയർലൈൻസിന്റെ അൾട്രാ ലോങ് റേഞ്ചിലെ പുതിയ എയർബസ് എ 350-900 ആർആർ ആയിരിക്കും സിംഗപ്പൂരിൽ നിന്നും ന്യൂയോർക്കിലേക്കുള്ള ഈ സർവീസ് നടത്തുക.
Read Also: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, യുഎഇയില്‍ വന്‍ ഓഫറില്‍ ഷോപ്പിംഗ് നടത്താം
11,160 മൈൽ ദൂരം സഞ്ചരിക്കാൻ ഈ ഫ്ലൈറ്റുകൾക്ക് കഴിവുണ്ട്. ഉയർന്ന മേൽത്തട്ട്, നൂതനമായ LED ലൈറ്റിംഗ്, ലംബമായ ഭിത്തി, കുറഞ്ഞ ശബ്ദം എന്നിവയും ഈ ഫ്ലൈറ്റിന്റെ പ്രത്യേകതയാണ്. ഇതോടെ ലോകത്തിലെ ഏറ്റവും നീണ്ട എയർ റൂട്ടിലൂടെ സഞ്ചരിക്കുക എന്ന നേട്ടം സിംഗപ്പൂർ എയർലൈൻസ് നേടിയെടുക്കുമെന്നാണ് കരുതുന്നത്.
Post Your Comments