വിരുദുനഗര്‍ : ബിരുദം ലഭിക്കുന്നതിനു പകരം ലൈംഗിക ആവശ്യങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ വഴങ്ങണമെന്നാവശ്യപ്പെട്ട് അധ്യാപിക അറസ്റ്റിലായ കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. മധുര കാമരാജ് സര്‍വകലാശാലയിലെ സീനിയര്‍ അധ്യാപകനാണ് അറസ്റ്റിലായത്. സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി കോടതി മുന്‍പാകെ കീഴടങ്ങുകയും ചെയ്തു.
സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായ വി.മുരുഗനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സട്ടൂരുളള കോടതി മുന്‍പാകെ ഹാജരാക്കി. ഇദ്ദേഹം ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസില്‍ മധുര കോടതി മുന്‍പാകെ കീഴടങ്ങിയ ഗവേഷണ വിദ്യാര്‍ഥി കറുപ്പു സ്വാമിയെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയായ നിര്‍മ്മല ദേവിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബിരുദവും കുടുതല്‍ മാര്‍ക്കും ലഭിക്കുന്നതിനു പകരമായി അധ്യാപകരുടെ ലൈംഗിക ആഗ്രഹങ്ങള്‍ക്ക് വഴങ്ങണമെന്ന് വിദ്യാര്‍ഥികളോട് പറയാന്‍ തന്നെ നിര്‍ബന്ധിച്ചത് മുരുഗനും കറുപ്പു സ്വാമിയുമാണെന്ന് നിര്‍മ്മല അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ മൊഴി നല്‍കി.
വിദ്യാര്‍ഥികളോട് അധ്യാപകരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്ന് നിര്‍മ്മല പറയുന്ന ഓഡിയോ ക്ലിപ്പ് കഴിഞ്ഞ 16 ന് പുറത്തു വന്നതോടെയാണ് വിഷയം പുറം ലോകമറിഞ്ഞത്. ഉടന്‍ തന്നെ നിര്‍മ്മലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ തമിഴ്നാട് ഗവര്‍ണറും സര്‍വകലാശാല ചാന്‍സിലറുമായ ബന്‍വരിലാല്‍ പുരോഹിത് കേസ് അന്വേഷണം റിട്ട. ഐഎഎസ് ഉദ്യാഗസഥന്‍ ആര്‍. സന്താനം നേതൃത്വം നല്‍കുന്ന സംഘത്തെ ഏല്‍പിക്കുകയായിരുന്നു.
Post Your Comments