ദോഹ ; ഖത്തറിൽ ഗതാഗത ക്രമീകരണം. ദോഹയിൽ നിന്നു ദൂഖാനിലേക്കുള്ള വരികളിൽ ഈ വെള്ളി മുതലും ദൂഖാനിൽ നിന്നു ദോഹയിലേക്കുള്ള വരികളിൽ മേയ് 11 മുതലും ആറുമാസത്തേക്കാണ് ഗതാഗതക്രമീകരണം ഏർപ്പെടുത്തുന്നത്. ദൂഖാൻ റോഡിൽ ലിബ്സയാർ ഇന്റർചേഞ്ചിനോടുചേർന്ന് ഇരുദിശകളിലുമായി 1.5 കി.മീറ്റർ ദൂരത്തേക്കായിരുക്കും അഷ്ഗാൽ ഗതാഗതം പുനഃക്രമീകരിക്കുക. ലിബ്സയാർ ഇന്റർചേഞ്ചിൽ മേൽപാലം നിർമിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതക്രമീകരണം ഏർപ്പെടുത്തുന്നത്. നിലവിലുള്ള പാതയ്ക്കു സമാന്തരമായി നിർമിച്ച താൽക്കാലിക പാതയിലൂടെ ഇരുവശത്തും ഇക്കാലയളവിൽ രണ്ടുവരി ഗതാഗതം സാധ്യമാകുമെന്നും, സൈൻബോർഡുകളിലെ നിർദേശങ്ങളും വേഗപരിധിയും കർശനമായി പാലിക്കണമെന്നും അഷ്ഗാൽ അറിയിച്ചു.
Post Your Comments