ന്യൂഡല്‍ഹി : വായ്പ തിരിച്ചടയ്ക്കാതെ മുങ്ങുന്നവരെ പിടിയ്ക്കാന്‍ ബാങ്കുകള്‍ കര്‍ശന നടപടി എടുക്കുന്നു. വന്‍തുക വായ്പെടുത്തത് തിരിച്ചടയ്ക്കാതെ മുങ്ങിനടക്കുന്നവരെ പിടികൂടാന്‍ പഞ്ചാബ് നാഷണല്‍ ബാങ്കാണ് സ്വകാര്യ ഡിറ്റക്ടീവുകളുടെ സഹായം തേടുന്നത്. ഡിറ്റക്ടീവ് ഏജന്‍സികളുടെ സഹായം തേടുന്നത് വഴി ബാങ്ക് ലക്ഷ്യമിടുന്നത് മുങ്ങിനടക്കുന്നവര്‍ എവിടെയാണെന്ന് കണ്ടെത്തുകയാണ്. നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും കൂടാതെ 12,574 കോടി രൂപയുടെ ബാധ്യത വരുത്തിവച്ച 1,018 വ്യക്തികളെക്കൂടി ബാങ്കിന് കണ്ടെത്താനുണ്ട്.
Post Your Comments