വാഴക്കുളം: പൈനാപ്പിള്‍ സിറ്റിയായ വാഴക്കുളത്ത് ഇനി മുതല്‍ ഹര്‍ത്താല്‍ ഇല്ല. വാഴക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷനും പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലാണ് തീരുമാനമെടുത്തത്. അനാവശ്യമായ ഹർത്താലുകൾ കൃഷിയെയും വിളവെടുപ്പിനെയും വരെ ബാധിക്കുന്നു, ഇത് കർഷകർക്ക് ഭീമമായ നഷ്ടമുണ്ടാക്കുന്നു ഇതിനെതിരെ കര്‍ഷകരുടെയും രോഷം മുന്നെ ഉയർന്നിരുന്നു.
ALSO READ: വാട്‌സ് ആപ്പ് ഹര്‍ത്താല്‍ : ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് നിരീക്ഷണത്തില്‍
വേഗത്തില്‍ കേടാവുന്ന പഴമെന്ന നിലയില്‍ പൈനാപ്പിളിനെ ഹര്‍ത്താലുകളില്‍നിന്ന് ഒഴിവാക്കണമെന്ന് യോഗത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് വര്‍ഗീസ് ആവശ്യപ്പെട്ടു. മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ മുന്‍കൂട്ടി അറിയിച്ച് നടത്തുന്ന ഹര്‍ത്താലുകളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് രാവിലെ 9 മണി മുതല്‍ 11 മണി വരെ രണ്ടു മണിക്കൂര്‍ കടകള്‍ അടച്ചിടും. അല്ലാത്ത ഹര്‍ത്താലുകളോട് സഹകരിക്കില്ല. അതേസമയം പൂര്‍ണമായും ഹര്‍ത്താല്‍ നിരോധിക്കുന്നതിനോട് തനിക്ക് നയപരമായ വിയോജിപ്പുണ്ടെന്നും പാര്‍ട്ടിയുടെ സംസ്ഥാന നേതൃ തീരുമാനത്തിനൊപ്പമേ തനിക്ക് നില്‍ക്കാനാവൂ എന്നും സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ.എം. മത്തായി പറഞ്ഞു.
തോമസ് വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുമ്ബിള്ളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മയുടെ പ്രചാരണാര്‍ത്ഥം വാഴക്കുളം ടൗണില്‍ ബോധവത്കരണ ക്യാമ്പയിനും ഒപ്പുശേഖരണവും നടത്തി. ഹര്‍ത്താലിനെതിരേ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടു നടന്ന ഒപ്പുശേഖരണത്തില്‍ നിരവധി ജനങ്ങള്‍ ഒപ്പ് രേഖപ്പെടുത്തി.
Post Your Comments