KeralaLatest NewsNews

വാട്‌സ് ആപ്പ് ഹര്‍ത്താല്‍ : ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് നിരീക്ഷണത്തില്‍

തിരുവനന്തപുരം : കത്വയില്‍ കൊല്ലപ്പെട്ട ബാലികയുടെ പേരില്‍ സംസ്ഥാനത്ത് നടന്ന ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയ ആക്രമണങ്ങളടക്കം അരങ്ങേറിയ പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷണം മാധ്യമപ്രവര്‍ത്തകരിലേക്കും നീങ്ങുന്നു. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലടക്കം ജോലി ചെയ്യുന്ന ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ നിരീക്ഷത്തിലുണ്ടെന്ന് ഇന്റലിജന്റസ് വിഭാഗം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മലയാളത്തിലെ പ്രമുഖ ദിനപത്രത്തിലെ രണ്ട് പേരും ഇക്കൂട്ടത്തിലുണ്ട്. കത്വ പെണ്‍കുട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന് സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള സോഷ്യല്‍ മീഡിയ കണ്ടന്റുകള്‍ ഷെയര്‍ ചെയ്തവരെയാണ് പൊലീസ് നിരീക്ഷിക്കുന്നത്. നേരത്തെയും ഇത്തരം സന്ദേശങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചിരുന്നതായും വാട്ട്സ് ആപ്പ് ഹര്‍ത്താലിലുമായി ബന്ധപ്പെട്ട് ഇവര്‍ സജീവമായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ പരിശോധിക്കുന്ന പൊലീസ് ആവശ്യമെങ്കില്‍ നടപടിയെടുക്കാനാണ് തീരുമാനം.

ഏപ്രില്‍ പതിനാറിനാണ് വാട്ട്സ് ആപ്പ് വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇതിന്റെ മുഖ്യ സൂത്രധാരനായി മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനടക്കം അഞ്ചുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. പത്തു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കേസുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.

ഹര്‍ത്താലില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത് മലപ്പുറം ജില്ലയിലാണ്. താനൂര്‍, പരപ്പനങ്ങാടി, തിരൂര്‍ എന്നിവിടങ്ങളില്‍ വ്യാപകമായി ആക്രമങ്ങള്‍ അരങ്ങേറി. ഇതുവരെ ആയിരത്തിലധികം പേരാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button