വാട്ട്‌സാപ്പ് വഴി യുവതിയെ അപകീര്‍ത്തിപ്പെടുത്തിയതിന് യുവാവ് കസ്റ്റഡിയില്‍. ഇതിനു പിന്നില്‍ ഭാര്യയാണെന്നും താന്‍ ഈ നമ്പരിലുളള വാട്ട്‌സാപ്പ് ഉപയോഗിച്ചിട്ട് മൂന്നു മാസമായെന്നും യുവാവിന്‍റെ വെളിപ്പെടുത്തല്‍.
ഷാര്‍ജയിലാണ് കേസിനാധാരമായ സംഭവം. അറബ് വനിതയെ വാട്ട്‌സാപ്പിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ താന്‍ ഇപ്പോള്‍ വേറെ വാട്ട്‌സാപ്പ് അക്കൗണ്ടാണ് ഉപയോഗിക്കുന്നതെന്നും തന്നോട് വൈരാഗ്യമുള്ളവരാണ് ഇതിനു പിന്നിലെന്നും യുവാവ് പൊലീസിനോടു പറഞ്ഞു. പഴയ നമ്പരിലുള്ള ഫോണ്‍ ഉപയോഗിച്ചിട്ട് മൂന്നു മാസമായെന്നും ഇയാള്‍ പറയുന്നു. യുവാവും ഭാര്യയും നാളുകളായി പിരിഞ്ഞു താമസിക്കുകയാണ്. ഒരു പക്ഷേ ഭാര്യയാകാം ഇതിനു പിന്നിലെന്ന് യുവാവിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. കേസിന്‍റെ വാദം മെയ് 13ലേക്ക് കോടതി മാറ്റി.
Post Your Comments