ദുബായ്•ദുബായിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഗോമൂത്രം വില്പന നടത്തുന്നതയ വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ദുബായ് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ സുരക്ഷാ വിഭാഗം പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റിന്റെ വിവിധ കടകളിലും വെയര്‍ ഹൗസിലും പരിശോധന നടത്തി.
അതേസമയം, പരിശോധനയില്‍ ഗോമൂത്രം വില്പന നടത്തുന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. യു.എ.ഇയില്‍ ഗോമൂത്ര വില്‍പന നിയമവിരുദ്ധമാണ്. വൈറലായ വാട്സ്ആപ്പ് സന്ദേശം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ക്ക് ലഭിച്ച വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ ഒരു ടീമിനെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ദെയറ, ബര്‍ദുബായ് എന്നിവിടങ്ങിളിലെ എല്ലാ സ്റ്റോറുകളിലേക്കും അവരുടെ പ്രധാന വെയര്‍ഹൗസിലെക്കും ഒരേദിവസം തന്നെ അയച്ചു. അവരുടെ ഇറക്കുമതി രേഖകളില്‍ അങ്ങനെയൊരു സാധനം കണ്ടെത്താന്‍ കഴിഞ്ഞില്ല. വാട്സ്ആപ്പ് സന്ദേശം വ്യാജമായിരുന്നുവെന്നും ദുബായ് മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടര്‍ ഇമാന്‍ അല്‍ ബസ്തകി പറഞ്ഞു.
ഒരു കുറിപ്പിനൊപ്പം പ്രചരിക്കുന്ന ശബ്ദസന്ദേശത്തില്‍, ദക്ഷിണേന്ത്യന്‍ ഭാഷയില്‍ സംസാരിക്കുന്ന ഒരു പുരുഷന്‍, ഗോമൂത്രം എന്താണെന്ന് അറബികള്‍ക്ക് മനസിലാകില്ലായിരിക്കുമെന്നും ഇതൊരു പ്രത്യേക ഇന്ത്യന്‍ പാനീയമാണെന്ന് കരുതി കുടിച്ചേക്കാമെന്നും പറയുന്നത് കേള്‍ക്കാം.
ഒരു ഗർഭിണിയായ പശുവിന്റെ മൂത്രമാണ് പ്രത്യേകമായി കണക്കാക്കുന്നത്. ഇതിന് രോഗശമന ശേഷിയും, അണുനശീകരണ ശേഷിയുമുണ്ടെന്ന് ഹിന്ദുക്കളിലെ ഒരു വിഭാഗവും ചില ആയുര്‍വേദ ചികിത്സകരും കരുതുന്നു.
പശുവില്‍ പാലിനെക്കാള്‍ വിലയേറിയ ഗോമൂത്രത്തിന്റെ വിപണി ഒരു ബില്യണ്‍ ഡോളറിന്റെതാണെന്ന് 2017 ല്‍ ഇക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.
Post Your Comments