ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് വിദേശത്തുള്ള ഏജന്‍സികളെ വാടകയ്‌ക്കെടുത്തു കൊണ്ട് കള്ളം പ്രചരിപ്പിക്കുകയും ജാതിയുടെ പേരില്‍ സമൂഹത്തെ വിഭജിക്കുകയുമാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പരാമര്‍ശത്തിലാണ് മോദി ഈ കാര്യം വ്യക്തമാക്കിയത്. കൂടാതെ കോണ്‍ഗ്രസ്സിന്റെ നുണപ്രചാരണം പരാജയപ്പെടുത്താന്‍ ജനങ്ങളോട് നേരിട്ട് ബന്ധപ്പെടണമെന്നും മോദി നേതാക്കളെ ഉപദേശിച്ചു.
കോണ്‍ഗ്രസ്സിന്റെ ഈ സംസ്‌കാരം അവസാനിപ്പിക്കാതെ രാഷ്ട്രീയത്തില്‍ വിശുദ്ധി വരില്ലെന്നും കോണ്‍ഗ്രസ്സിന്റെ കപട പ്രചാരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീഴരുതെന്നും മോദി പറഞ്ഞു. മുൻപ് നടന്ന കുറച്ച് തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ മതത്തിന്റെ പേരില്‍ കോൺഗ്രസ് സമൂഹത്തെ വിഭജിക്കുന്നത് എങ്ങനെയെന്ന് തിരിച്ചറിയാന്‍ സാധിക്കും. തിരഞ്ഞെടുപ്പിന് മുൻപ് ഒരു സമുദായത്തിന് ലോലിപോപ്പ് നല്‍കുകയും, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അത് മറക്കുകയുമാണ് ഇവർ ചെയ്യുന്നത്.
ചില സമുദായങ്ങളുടെ വികാരം തിരഞ്ഞെടുപ്പുകള്‍ക്ക് മുൻപായി ചൂഷണം ചെയ്യുക എന്നത് കോണ്‍ഗ്രസിന്റെ രീതിയാണ് മോദി പറഞ്ഞു. കോണ്‍ഗ്രസ്സ് സംസ്‌കാരം മുഖ്യധാരയില്‍ നിന്ന് ഇല്ലാതാക്കുന്നത് വരെ രാജ്യത്ത് രാഷ്ട്രീയ ശുദ്ധീകരണം സാധ്യമല്ലെന്നും വികസന മോഡലുകള്‍ ചൂണ്ടിക്കാട്ടി മാത്രമാണ് ബിജെപി തിരഞ്ഞെടുപ്പുകളെ സമീപിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
Post Your Comments