Latest NewsKeralaNews

ഫേസ്ബുക്കിലൂടെ ഹിന്ദു ദൈവങ്ങളെ അവഹേളിച്ച സംഭവം, ബിജെപി തെളിവ്‌ സഹിതം പരാതി നല്‍കി

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ ഹിന്ദു ദൈവങ്ങളെ മോശമായ രീതിയില്‍ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ബിജെപി പരാതി നല്‍കി. വാടാനപ്പള്ളി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ക്ക് തളിക്കുളം ബിജെപി പഞ്ചായത്ത് കമ്മറ്റിയാണ് പരാതി നല്‍കിയത്. ഷഫീര്‍ നാലകത്ത് എന്ന യുവാവിനെതിരെയാണ് പരാതി.

also read: അപ്രഖ്യാപിത ഹർത്താൽ ; പരാതി നൽകി ബിജെപി

ഇയാള്‍ തന്റെ ഫേസ്ബുക്കിലൂടെ ഹിന്ദു ദൈവങ്ങളെ മോശമായ രീതിയില്‍ അവഹേളിക്കുകയും മതവികാരത്തെ വ്പണപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ഇത് സംഘടിതമായി മതവിദ്വേഷം പടര്‍ത്താനുള്ള ഗൂഢ നീക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ ഈ വ്യക്തിക്കെതിരെ കേസ് എടുക്കണം എന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button