Latest NewsKeralaNewsIndia

തൃശ്ശൂര്‍ പൂരത്തിനിടെ മദ്ദളകലാകാരന്‍ കുഴഞ്ഞുവീണു മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ മദ്ദളകലാകാരന്‍ കുഴഞ്ഞുവീണു മരിച്ചു. പഞ്ചവാദ്യം നടക്കുന്നതിനിടെ പാലക്കാട് കോങ്ങാട് കുണ്ടളശ്ശേരി കൃഷ്ണന്‍കുട്ടിനായര്‍ (62) ആണ് മരിച്ചത്. പൂരത്തിന്റെ ഭാഗമായി . കണിമംഗലം ക്ഷേത്രത്തിന്റെ രാത്രിപ്പൂരം എഴുന്നള്ളിപ്പ് കുളശ്ശേരി ക്ഷേത്രത്തില്‍നിന്ന് വടക്കുന്നാഥക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
അദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണന്‍കുട്ടിനായരുടെ നിര്യാണത്തെത്തുടര്‍ന്ന് കണിമംഗലം ക്ഷേത്രത്തിന്റെ രാത്രിപ്പൂരം ഒരാനപ്പുറത്താക്കി ചുരുക്കി. ഭാര്യ: വത്സല. മക്കള്‍: ഹരി (മദ്ദളകലാകാരന്‍), ശ്രീവിദ്യ. മരുമക്കള്‍: രാജി, വിജയന്‍.

also read:“തൃശ്ശൂര്‍ പൂരത്തിന് അകലെ നിന്ന് മാത്രം വെടിക്കെട്ട് കണ്ടാല്‍ മതി” : ഡിജിപി

shortlink

Related Articles

Post Your Comments

Related Articles


Back to top button