KeralaLatest NewsNews

പൂരത്തിനൊരുങ്ങി തൃശൂർ ; കണ്ണുചിമ്മാതെ കാത്തിരിപ്പിൽ പതിനായിരങ്ങൾ

വ​​​ർ​​​ണ​​​ങ്ങ​​​ൾ​​​ക്കും നാ​​​ദ​​​ങ്ങ​​​ൾ​​​ക്കും ഗ​​​ന്ധ​​​ങ്ങ​​​ൾ​​​ക്കും പൂ​​​ര​​​ക്കാ​​​റ്റു പി​​​ടി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ത്രിലോക വിസ്മയമായ തൃശൂർ പൂരം ഇന്ന് തുടക്കം. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെയാണ് പൂരത്തിന് വിളിച്ചുണർത്തായത്. ഇതോടെ ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. പടിഞ്ഞാറേ നടയിലെ ശ്രീമൂലസ്ഥാനത്തു നിന്നാൽ വരിവരിയായി ചെറുപൂരങ്ങളെത്തുന്ന കാഴ്ചകാണാം, പല ശ്രുതിയിലുള്ള വാദ്യമേളങ്ങളും ആസ്വദിക്കാം.

Image result for thrissur pooram

11നു പഴയ നടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനു കോങ്ങാട് മധുവാണ് പ്രമാണി. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടൻമാരാരുടെ ചെമ്പടമേളം.

Thrissur Pooram

തുടർന്നു രണ്ടുമണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. വൈകിട്ട് 5.30 നു തെക്കേഗോപുരനടയിൽ വിശ്വപ്രസിദ്ധമായ കുടമാറ്റം.

Image result for thrissur pooram

അഭിമുഖം നിരന്ന ഇരുവിഭാഗത്തിന്റെയും 15 വീതം ഗജവീരന്മാരുടെ മുകളിൽ വർണക്കുടകളും സ്പെഷൽ കുടകളും വിരിയും.രാത്രി 11 നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പൻ മാരാർ പ്രമാണിയാകും. തുടർന്നു പുലർച്ചെ മൂന്നിനു പൂരവെടിക്കെട്ട്. നാളെ രാവിലെ ഒൻപതിനു ശ്രീമൂല സ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.

Image result for thrissur pooram

പൂരത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരുക്കുന്നത്. 3000 പോലീസുകാരെ പൂരനഗരിയില്‍ വിന്യസിച്ചിട്ടുണ്ട്. വെടിക്കെട്ടടക്കമുള്ള പരിപാടികളില്‍ നിയമപരമായ വിട്ടുവീഴ്ചകള്‍ അനുവദിക്കില്ല. ഇക്കുറി ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പ്രത്യേക റാമ്പ് ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button