തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. ജില്ലാഭരണകൂടമാണ് അനുമതി നൽകിയത്. നേരത്തെ, പൂരം അതിന്റെ അവസാന മണിക്കൂറുകളിലെത്തിയിട്ടും വെടിക്കെട്ടിന് റവന്യൂ, എക്സ്പ്ലോസിവ് വിഭാഗങ്ങളുടെ അനുമതി ലഭിക്കാത്തത് പൂരപ്രേമികൾക്കും സംഘാടകർക്കുമിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.
ALSO READ: കണ്ണിനും കാതിനും ഉത്സവമായി തൃശൂർപൂരം ആരംഭിച്ചു-പൂരധ്വനി മുഴങ്ങി
പതിവ് പോലെ വെടിക്കെട്ട് നടത്താമെന്ന് കളക്ടർ അറിയിച്ചു. എന്നാൽ, പാറമേക്കാവിന്റെ അമിട്ടുകൾ ഒരു വട്ടം കൂടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, വെടിക്കെട്ടിന്റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ആരോപിച്ചിരുന്നു.
Post Your Comments