KeralaLatest NewsNews

പ്രണയത്തിൽ നിന്ന് പിന്മാറിയത് യുവാവിനെ പ്രകോപിതനാക്കി; കൊട്ടിയത്തെ ദുരൂഹമരണത്തിന്റെ സത്യാവസ്ഥ പുറത്ത്

കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മുന്‍ കാമുകന്‍ അറസ്റ്റില്‍. കൊട്ടിയത്തെ സ്വകാര്യ ലാബില്‍ ടെക്നീഷ്യനായി ജോലി ചെയ്‌തിരുന്ന കല്ലുവാതുക്കല്‍ തട്ടാരുകോണം താഴവിള വീട്ടില്‍ ഷാജി -ലീലാ ദമ്പതികളുടെ മകള്‍ വിജിയുടെ (21) മൃതദേഹമാണ് കഴിഞ്ഞ ദിവസം ആറ്റിൽ നിന്ന് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് വെളിനല്ലൂര്‍ മീയന മൈലോട് സിത്താര ഹൗസില്‍ ജെനിത്താണ് പിടിയിലായത്.

Read Also: ദുബായിൽ നിന്ന് ഒമാനിലേക്കുള്ള റോഡ് യാത്രകൾ ഇനി അനായാസകരമാക്കാം

വിജിയുടെ വിവാഹം മേയ് 18ന് നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ജെനിത്തുമായുള്ള ബന്ധം യുവതി ഉപേക്ഷിച്ചിരുന്നു. തുടർന്ന് കൊട്ടിയം ജംഗ്ഷന് സമീപത്തെ പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ വിജിയുടെ സ്‌കൂട്ടറിന്റെ താക്കോല്‍ ജെനിത്ത് ഊരിയെടുക്കുകയും വിജിയെ ബൈക്കില്‍ കയറ്റി അടുത്തുള്ള ക്ഷേത്രത്തിന് സമീപം കൊണ്ടുപോയി സംസാരിക്കാൻ ശ്രമിക്കുകയും ചെയ്‌തു. എന്നാൽ യുവതി ജെനിത്തുമായുള്ള ബന്ധം തുടരാൻ തയ്യാറായില്ല. പിന്നീട് താക്കോല്‍ തന്നില്ലെങ്കില്‍ തന്നെ ഇനി ആരും കാണില്ലെന്ന് പറഞ്ഞ് വിജി ഇത്തിക്കര ഭാഗത്തേക്ക് ബസ് കയറി പോകുകയും ആറ്റില്‍ച്ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു.

ജോലി കഴിഞ്ഞ് വിജി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ആറ്റിൽ നിന്ന് ലഭിച്ചത്. മൃതദേഹം കണ്ടെത്തിയ ദിവസം രാവിലെ യുവതി ജോലി ചെയ്തിരുന്ന ലാബിലേക്ക് ഫോണില്‍ വിളിച്ച് വിജി വന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച ശേഷം സ്‌കൂട്ടറുമായി ജെനിത്ത് ഇത്തിക്കരയെത്തി. പാലത്തിനടുത്ത് വിജിയുടെ ബന്ധുക്കൾ നിൽക്കുന്നത് കണ്ടതോടെ യുവാവ് സ്‌കൂട്ടർ പാലത്തിനടുത്ത് വെച്ചശേഷം മുങ്ങുകയായിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button