ദുബായ്: ദുബായ് മെട്രോ സ്റ്റേഷനില്‍ വച്ച് സഹപ്രവർത്തകയെ ചുംബിച്ച കേസിൽ ഫിലിപ്പീനിയൻ യുവാവിനെ ദുബായ് കോടതി വെറുതെവിട്ടു. 2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ യുവതിയോടൊപ്പം ഒരു ക്ലയന്റിനെ കാണാനാണ് യുവാവ് മെട്രോ സ്റ്റേഷനിലെത്തിയത്. ക്ലയന്റിനെ കണ്ട ശേഷം താൻ യുവതിക്ക് ഒരു സർപ്രൈസ് തരാൻ ആഗ്രഹിക്കുന്നുവെന്ന് യുവാവ് പറയുകയുണ്ടായി.
Read also: അതിവേഗ ഇന്റര്‍നെറ്റ് യാഥാര്‍ത്ഥ്യമാക്കാനുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത് ഐ.എസ്.ആര്‍.ഒ നീട്ടി
തുടർന്ന് കണ്ണ് അടയ്ക്കാൻ ആവശ്യപ്പെട്ട യുവാവ് തനിക്ക് ഒരു ഹെയർ ക്ലിപ്പ് നൽകിയതായി യുവതി വ്യക്തമാക്കി. എന്നാൽ വീണ്ടും കണ്ണടയ്ക്കാൻ ആവശ്യപ്പെട്ട ശേഷം തന്നെ ചുംബിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. പിന്നീട് യുവതി പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ തനിക്ക് യുവതിയെ ഇഷ്ടമായിരുന്നെന്നും അത് പ്രകടിപ്പിക്കാനുമാണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്നുമാണ് യുവാവ് കോടതിയിൽ വ്യക്തമാക്കിയത്.
Post Your Comments