തിരുവനന്തപുരം: മലയാള സിനിമയിലെ താരപ്രമുഖന്മാര്ക്ക് അല്പ്പത്തരമാണെന്ന് വ്യക്തമാക്കി മന്ത്രി ജി സുധാകരന്. താരങ്ങൾ മഹാനായ ചാര്‍ളി ചാപ്ലീന്റെ ജീവിതം പഠിക്കണമെന്നും അദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദിക്കുകയോ സ്ത്രീകളെ തട്ടിക്കൊണ്ട് പോകുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി പറയുകയുണ്ടായി.
Read Also: ദുബായ് മെട്രോ സ്റ്റേഷനില്‍ വച്ച് യുവാവ് സഹപ്രവര്‍ത്തകയെ ചുംബിച്ച കേസ്: ദുബായ് കോടതി വിധി ഇങ്ങനെ
കോടികള്‍ വാങ്ങി സകല പരസ്യങ്ങള്‍ക്കും നിന്നു കൊടുക്കുന്നവരാണ് മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും. സിനിമയിലെ തെറ്റായ പ്രവണതകളാണ് പുതിയ തലമുറയെ വഴിതെറ്റിക്കുന്നതെന്നും ജി. സുധാകരൻ പറയുകയുണ്ടായി. കോട്ടണ്‍ഹില്‍ സ്കൂളില്‍ കുട്ടികള്‍ക്കായി ആരംഭിച്ച ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments