ഗൊരഖ്പൂര്‍: യു.പിയിലെ ഗോരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ 60ലധികം കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചു. എട്ട് മാസമായി ഡോക്ടർ ജയിലിലായിരുന്നു. ജാമ്യം അനുവദിച്ചത് അലഹബാദ് ഹൈക്കോടതിയാണ്.
ഡോ.ഖാന്‍ സംഭവ സമയം വാര്‍ഡില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യത മനസിലാക്കുകയും സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. കുറച്ചു കുട്ടികളുടെ ജീവന്‍ ഡോക്ടറുടെ സമയോചിത ഇടപെടല്‍ മൂലം രക്ഷിച്ചിരുന്നു. ദേശീയമാധ്യമങ്ങളില്‍ കഫീല്‍ ഖാന്റെ പ്രവൃത്തി വാര്‍ത്തയായതിനു പിറകെ അദ്ദേഹത്തെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
read also: ഗോരഖ്പൂര്‍ ദുരന്തത്തിന് കാരണക്കാര്‍ ആരെന്നു റിപ്പോർട്ട്: ഓക്സിജൻ വിതരണത്തിലും തിരിമറി
മസ്തിഷ്‌ക വീക്കം കാരണം ഗുരുതരാവസ്ഥയിലായ കുട്ടികള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുകയായിരുന്നു. 71 കുട്ടികളാണ് ഒരാഴ്ചക്കിടെ മരിച്ചത്. ഓക്‌സിജന്‍ വിതരണ കമ്പനിക്ക് ആശുപത്രി അധികൃതര്‍ വന്‍ തുക കുടിശ്ശിക നല്‍കാനുള്ളതിനെ തുടര്‍ന്ന് കമ്പനി ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നത് നിര്‍ത്തലാക്കുകയായിരുന്നു.
Post Your Comments