Latest NewsNewsIndia

ഗോരഖ്പൂര്‍ ദുരന്തത്തിന് കാരണക്കാര്‍ ആരെന്നു റിപ്പോർട്ട്: ഓക്സിജൻ വിതരണത്തിലും തിരിമറി

ന്യൂഡല്‍ഹി: ഗോരഖ്പൂര്‍ ദുരന്തത്തിന് കാരണക്കാര്‍ ഡോക്ടര്‍മാരെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റത്തുവാലയുടെ റിപ്പോര്‍ട്ട്. ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എന്‍സഫലൈറ്റിസ് വാര്‍ഡില്‍ പ്രവേശിക്കപ്പെട്ട കുട്ടികളുടെ മരണം ഓക്‌സിജന്റെ അപര്യാപ്തത മൂലമാണ് സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഓ​ക്സി​ജ​ന്‍ വി​ത​ര​ണം നി​ല​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം പു​ഷ്പ സെ​യി​ല്‍​സി​നാ​ണ്. അ​ന​സ്തേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി സ​തീ​ഷ് കു​മാ​ര്‍, ആ​ശു​പ​ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പി​ല്‍ ഡോ. ​ആ​ര്‍.​കെ. മി​ശ്ര, ഓ​ക്സി​ജ​ന്‍ പ​ര്‍​ച്ചേ​സിം​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ കു​റ്റ​ക്കാ​രാണ്.

ഓ​ക്​സി​ജ​ന്‍ വാ​ങ്ങു​ന്ന​തും വീ​ണ്ടും നി​റ​യ്ക്കു​ന്ന​തും രേ​ഖ​പ്പെ​ടു​ത്തു​ന്ന ലോ​ഗ് ബു​ക്കി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തി​യി​ട്ടു​ള്ള​താ​യും ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ണ്ടെ​ത്തി. സ​തീ​ഷ് കു​മാ​റും ഫാ​ര്‍​മ​സി മേ​ധാ​വി ഗ​ജ​ന്‍ ജ​യ്​സ്വാ​ള്‍ ഓ​ക്​സി​ജ​ന്‍ സി​ല​ണ്ട​റി​ന്‍റെ ല​ഭ്യ​ത പ​രി​ശോ​ധി​ക്കാ​നോ ലോ​ഗ് ബു​ക്കി​ല്‍ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​രു​ന്നി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ‍​യു​ന്നു. അനസ്‌തേഷിയ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ. സതീശ് കുമാര്‍, പ്രിന്‍സിപ്പലും ഓക്‌സിജന്‍ വിലയ്ക്ക് വാങ്ങുന്ന കമ്മിറ്റിയുടെ പ്രസിഡന്റുമായ ആര്‍.കെ. മിശ്രയുമാണ് ദാരുണമായ ദുരന്തത്തിന് കാരണക്കാരെന്ന് റത്തുവാലയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ ഓക്‌സിജന്‍ വിതരണ കമ്പനിയായ പുഷ്പ സെയ്ല്‍സും ദുരന്തത്തിന് ഉത്തരവാദികളാണെന്ന് വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ ഡോ. കഫീലും ദുരന്തത്തിന് കാരണക്കാരനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ. ​ക​ഫീ​ല്‍ ഖാ​നും സം​ഭ​വ​ത്തി​ന് തു​ല്യ ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്നും ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി.ദുരന്തവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള രണ്ടാംഘട്ട അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ആഗസ്റ്റ് 20ന് സമര്‍പ്പിക്കും.

ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​താ​യി ചീ​ഫ് സെ​ക്ര​ട്ട​റി രാജീവ് കുമാര്‍ സ്ഥി​രീ​ക​രി​ച്ചു. ഇതിനിടെ ഓക്സിജൻ വിതരണ കമ്പനി ആശുപത്രിയിൽ 400 സിലിണ്ടർ ഉണ്ടായിരിക്കേണ്ടിടത്തു വെറും 50 സിലിണ്ടർ മാത്രം വന്നതിൽ ദുരൂഹത ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button