ഗുരുതരമായ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കുളള ലളിതമായ പരിഹാരമാര്‍ഗ്ഗമാണ് മീനെണ്ണ. മീനെണ്ണയുടെ പ്രധാനഗുണങ്ങളെന്തെല്ലാമെന്നു നോക്കാം.
വൈറ്റമിന്‍-എ ധാരാളമായി അടങ്ങിയിരിക്കുന്നു- നല്ലൊരു ആന്റി ഓക്‌സിഡന്റാണ് വൈറ്റമിന്‍ എ. മീനെണ്ണയില്‍ ഈ വൈറ്റമിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഫ്രീ-റാഡിക്കലുകളുടെ പ്രവര്‍ത്തനഫലമായി കോശങ്ങളില്‍ സംഭവിക്കുന്ന നാശം തടയുന്നു. കാഴ്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ക്കും വൈറ്റമിന്‍-എ ആണ് ഒരു പരിഹാരമാര്‍ഗ്ഗം. ബ്രെയിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനൊപ്പം പ്രധാനഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തെ സഹായിക്കുന്നു. പരമ്പരാഗതമായ സ്‌കോട്ടിഷ് ഭക്ഷണക്രമത്തില്‍ മീനെണ്ണയുടെ പ്രാധാന്യം വളരെ വലുതാണ് അതുകൊണ്ടുതന്നെ അവര്‍ക്ക് രോഗങ്ങള്‍ കുറവാണ്. വൈറ്റമിന്‍-എ സപ്ലിമെന്റുകള്‍ ധാരാളമായി ഉണ്ടെങ്കിലും സുരക്ഷിതമായ മാര്‍ഗ്ഗം മീനെണ്ണയില്‍ നിന്നുകിട്ടുന്ന വൈറ്റമിന്‍-എ തന്നെയാണ്. സിന്തറ്റിക്ക് വൈറ്റമിന്‍-എ, വൈറ്റമിന്‍-ഡി ഇവ ലഭ്യമാണെങ്കിലും ആരോഗ്യപരമായി പലആശങ്കകളും ഇതുണര്‍ത്തുന്നുണ്ട്. പ്രകൃതിദത്തമായി ലഭിക്കുന്ന വൈറ്റമിന്‍-ഡി യാണ് രോഗപ്രതിരോധശേഷി കൂട്ടാനുളളകഴിവുളളതും ഒപ്പം സുരക്ഷിതവും.
ഒമോഗ-3 ഫാറ്റി ആസിഡിന്റെ കലവറ- മീനെണ്ണയില്‍ ധാരാളമായി ഉളള ഒമേഗ-3 ആസിഡാണ് ഇതിനെ അതുല്യമാക്കുന്നത്. ശരീരത്തിന്റെ ഓരോ കോശങ്ങള്‍ക്കും നിലനില്‍പ്പിനായി കൊഴുപ്പ് ആവശ്യമുണ്ട്. ഇതിലെ നല്ല കൊഴുപ്പ് ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. ശരീരത്തിനാവശ്യമായ വൈറ്റമിനുകളുടെയും ധാതുക്കളുടെയും ആഗീരണം ശരിയായ രീതിയിലാക്കും. രോഗപ്രതിരോധ ശേഷികൂട്ടുന്നു. ഒമേഗ-3 ഉളളതിനാല്‍ ഇതുകഴിക്കുന്നതോടെ വയര്‍ നിറഞ്ഞപ്രതീതി ഉണ്ടാകും. വിശപ്പു കുറക്കും.പ്രധാന ഭക്ഷണത്തോടൊപ്പം മീനെണ്ണ കഴിക്കുന്നതോടെ കാര്‍ബോഹൈഡ്രേറ്റുകള്‍ പഞ്ചസാര ആകുന്ന പ്രക്രിയ സാവധാനത്തിലാകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ചെയ്യും. ഷുഗറിനെ നിയന്ത്രിക്കാന്‍ ഇതിലൂടെ കഴിയുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നു.
ഹൃദയാരോഗ്യത്തെ നിലനിര്‍ത്തുന്നു- മീനെണ്ണ കഴിക്കുന്നവര്‍ക്ക് ട്രൈഗ്ലസറോഡിസ് കുറവായിരിക്കും. ഇതൊരു അപകടകാരിയായ കൊഴുപ്പാണ്. ഇത് ഹൃദയരോഗങ്ങള്‍ക്ക് കാരണമാകുന്നു. ഈ കൊഴുപ്പിന്റെ ഉല്‍പ്പാദനത്തെ മീനെണ്ണ തടയുന്നു. ഉയര്‍ന്ന അളവിലുളള ബ്ലഡ്പ്രഷറിനെയും കൊളസ്‌ട്രോളിനെയും കുറക്കുന്നു.
ക്യാന്‍സറിന്റെ സാധ്യതകള്‍ കുറക്കുന്നു- സൂര്യപ്രകാശത്തില്‍ നിന്നും, മീനെണ്ണയില്‍നിന്നും ലഭിക്കുന്ന വെറ്റമിന്‍-ഡി ചേരുന്നതോടെ ക്യാന്‍സറിന്റെ സാധ്യതകുറയുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന വെറ്റമിന്‍-ഡി ബ്രെസ്റ്റ്ക്യന്‍സര്‍ തടയാനും കഴിവുണ്ട്.
വൈറ്റമിന്‍-ഡി ധാരാളമായി അടങ്ങിയിരിക്കുന്നു- സൂര്യപ്രകാശത്തിനു പുറമേ ശരീരത്തിനാവശ്യമായ വൈറ്റമിന്‍-ഡി ലഭിക്കാനുളള പ്രധാനമാര്‍ഗ്ഗം മീനെണ്ണയാണ്. രക്തത്തിലെ ഫോസ്ഫറസിന്റെയും കാല്‍ഷ്യത്തിന്റെയും അളവിനെ കാര്യക്ഷമമാക്കാനുളള പ്രധാന ഘടകമാണ് വൈറ്റമിന്‍-ഡി. ഈ രണ്ട് ഘടകങ്ങളും ആരോഗ്യമുളള എല്ലുകള്‍ക്ക അത്യാവശ്യമാണ്. വൈറ്റമിന്‍-ഡി ധാരാളമുളള മീനെണ്ണ കഴിക്കുന്നതിലൂടെ എല്ലുകളുടെ ആരോഗ്യം കാത്തുസക്ഷിക്കാനാവും. എല്ലുപൊട്ടുന്നതും, തേയുന്നതും തടയാനും ഇതിലൂടെ കഴിയും.
ക്ഷയരോഗത്തെതടയുന്നു- ഈ രോഗത്തെ തടയാനുളള ഫലപ്രദമായ മാര്‍ഗ്ഗമാണ് മീനെണ്ണയുടെ ഉപയോഗം.
മസിലുകളുടെ ബലക്ഷയം തടയുന്നു- പ്രായമാകുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന മസിലുകളുടെ ബലക്ഷയം തടയാന്‍ മീനെണ്ണക്ക് കഴിയും.
ആര്‍ത്രൈറ്റിസിനെ കുറക്കുന്നു- മീനെണ്ണയിലെ ഘടകങ്ങള്‍ ആര്‍ത്രൈറ്റിസിനെ ചെറുക്കുന്നു വേദനകുറക്കുന്നു. നീരും വീക്കവും കുറക്കാന്‍ ഇതിനു കഴിവുണ്ട്.
ഉത്കണ്ഠാരോഗത്തെയും ഡിപ്രഷനെയും കുറക്കുന്നു- ശരീരത്തിലെ നീരും വീക്കവും ഉത്കണ്്ഠാരോഗവുമായി ബന്ധപ്പെട്ടു കിടക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഈ അവസ്ഥയെ കുറക്കാന്‍ മീനെണ്ണയിലെ ഒമേഗ-3 ക്ക കഴിവുളളതിനാല്‍ ഉത്കണ്ഠാരോഗത്തെ തടയുന്നു. ഈ അവസ്ഥയിലുളള രോഗികളില്‍ കോഡ്‌ലിവര്‍ ഓയില്‍ നല്‍കിയപ്പോഴാണ് നല്ല ഫലം കാണാന്‍ കഴിഞ്ഞത്. വൈറ്റമിന്‍- ഡി ക്കും ഇതേ ഗുണമാണ് ഉളളത്. വൈറ്റമിന്‍-ഡി തലച്ചോറിനെ ഉത്തേജിപ്പിച്ച് മാനസികസ്വസ്ഥത ഉണ്ടാക്കുന്ന രാസഘടകങ്ങളെ ഉല്പ്പാദിപ്പിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
വയറിലെ അള്‍സറിനെ ഭേദപ്പെടുത്തുന്നു- വയറിനുളളിലെ ചെറിയമുറിവുകളെ ഉണക്കാന്‍ മീനെണ്ണയുടെ ഉപയോഗത്തിലൂടെ കഴിയുന്നു. പുകവലി, ബാക്ടിരിയബാധ, മരുന്നുകളുടെ അമിതോപയോഗം ഇവയിലൂടെ ഉണ്ടാകുന്ന അള്‍സറുകളെ ഭേദമാക്കാന്‍ മീനെണ്ണക്ക് കഴിവുണ്ട്.
പ്രത്യുല്‍പ്പാദനശേഷികൂട്ടുന്നു- വൈറ്റമിന്‍-ഡിയുടെ അഭാവം പ്രത്യുല്‍പ്പാദനത്തെ ബാധിച്ചേക്കാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. പുരുഷബീജത്തിന്റെ അളവുകുറയാനും ഇതുകാരണമാണ്. വൈറ്റമിന്‍-ഡിയുടെ അഭാവം അബോര്‍ഷനുളള കാരണമായും ചൂണ്ടിക്കാട്ടപ്പെടുന്നു.
കുട്ടികളിലെ പഠന വൈകല്യങ്ങളെ കുറക്കുന്നു- ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്റ്റിവിറ്റി തുടങ്ങിയ പെരുമാറ്റ വൈകല്യങ്ങളെ കുറക്കാനും പഠനമികവു കൂട്ടാനും മീനെണ്ണയിലെ ഒമേഗ-3 സഹായിക്കുന്നു.
മീനെണ്ണ ക്യാപ്‌സ്യൂളായോ ടോണിക്കായോ ഉപയോഗിക്കാം. ഗര്‍ഭിണികള്‍ ഇതു കഴിക്കും മുമ്പെ ഡോക്ടറുടെ അഭിപ്രായം തേടണം. ബ്ലഡ് പ്രഷറിനും, രക്തം നേര്‍പ്പിക്കാനുളള മരുന്നുകളും കഴിക്കുന്നവര്‍ വിദഗ്ധാഭിപ്രായം തേടിയിട്ടു വേണം ഇതുകഴിക്കാന്‍.
Post Your Comments