തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ക്ഷോഭം ശക്തം. ഇതേതുടർന്ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അഞ്ചുമുതല്‍ ഏഴടി വരെ തീരക്കടലില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സ്യത്തൊഴിലാളികള്‍ അടുത്ത 48 മണിക്കൂര്‍ കടലില്‍ ഇറങ്ങരുതെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മാത്രമല്ല തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും വ്യക്തമാക്കി. 48 മണിക്കൂര്‍ തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. പത്തുവര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ കടല്‍ക്ഷോഭത്തിനുള്ള സാധ്യതയാണെന്നാണ് മുന്നറിയിപ്പ്.
Post Your Comments