Latest NewsKeralaNews

നവജാതശിശുവിനെ തെരുവുനായ കടിച്ചുകീറിയ സംഭവം : ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പുത്തൂര്‍ : പുത്തൂരില്‍ നവജാതശിശുവിനെ തെരുവുനായ കടിച്ചുകീറിയ സംഭവം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നവജാത ശിശുവിന്റെ മരണം കൊലപാതകമാണെന്നു പോലീസ് കണ്ടെത്തി. കേസില്‍ കുഞ്ഞിന്റെ അമ്മ കാരിക്കല്‍ കൊല്ലീരഴികത്ത് അമ്പിളി (23), ഭര്‍ത്താവ് മഹേഷ് (26) എന്നിവരാണ് അറസ്റ്റിലായത്. പ്രസവശേഷം അനക്കമില്ലാതിരുന്നപ്പോള്‍ കുട്ടി മരിച്ചെന്നു കരുതി ഭര്‍ത്താവിന്റെ അനുവാദത്തോടെ യുവതി വീടിന്റെ സമീപത്തായി ചെറിയ കുഴിയെടുത്തു മറവുചെയ്യുകയായിരുന്നു.

എന്നാല്‍, കുട്ടി മരിച്ചിരുന്നില്ല. കുഴിച്ചിട്ടശേഷം മണ്ണിന്റെ മുകളില്‍ ചവിട്ടിയതുമൂലം കുട്ടിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ചെറിയ കുഴിയായിരുന്നതിനാല്‍ തെരുവുനായ്ക്കള്‍ മണ്ണു മാന്തി കുഞ്ഞിനെയെടുത്തു കുറ്റിക്കാട്ടില്‍ കൊണ്ടിടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. മഹേഷിന്റേത് ഒറ്റമുറി വീടായതിനാല്‍ അപ്പച്ചിയുടെ വീട്ടിലായിരുന്നു രാത്രി ഉറക്കം.

ഇവിടെ വച്ചായിരുന്നു അമ്പിളി പ്രസവിച്ചത്. കഴിഞ്ഞ 21നു രാവിലെയാണു ശരീരഭാഗങ്ങള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. തുടര്‍ന്നു സമീപത്തെ ആശുപത്രികളില്‍ നടന്ന പ്രസവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കുഞ്ഞിന്റെ മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നും കൊലപ്പെടുത്തിയശേഷം ഉപേക്ഷിച്ചതാകാമെന്നും പോലീസ് നേരത്തേ സംശയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button