Latest NewsKeralaIndiaNews

ജിയോയെ തകര്‍ക്കുമോ ഈ ടെലികോം സംഘം ?

ഇന്ത്യയുടെ ടെലികോം ചരിത്രത്തിലെ ഏറ്റവും വലിയ മൽസരമാണ് ഇപ്പോൾ നടക്കുന്നത്. ചെറുകിട കമ്പനികളെല്ലാം പൂട്ടൽ ഭീഷണിയിലാണെങ്കിലും വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോ ബഹുദൂരം കുതിക്കുകയാണ്. കേവലം രണ്ടു വർഷത്തിനിടെ ജിയോ സ്വന്തമാക്കിയത് 17.71 കോടി വരിക്കാരെയാണ്. ട്രായ് പുറത്തുവിട്ട ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ജിയോ വരിക്കാരെ സ്വന്തമാക്കുന്നതിൽ മറ്റു കമ്പനികളെ ബഹുദൂരം പിന്നിലാക്കി.

ALSO READ:ഉപഭോക്താക്കൾക്ക് 5ജി സര്‍വീസുകള്‍ നൽകാനൊരുങ്ങി ജിയോ

ജിയോയുടെ കടന്നുവരവ് പല ടെലികോം കമ്പനികളുടെയും അടിവേരിളക്കിയിരുന്നു. ജിയോയ്‌ക്കൊപ്പം പിടിച്ചു നിൽക്കാനുള്ള മത്സരത്തിലാണ് വോ‍ഡഫോൺ, എയർടെൽ, ഐഡിയ, ബിഎസ്എൻഎൽ തുടങ്ങി ടെലികോം കമ്പനികൾ. ജനുവരിയിൽ ജിയോയുടെ മൊത്തം വരിക്കാർ 16.88 കോടിയായിരുന്നു. ഫെബ്രുവരിയിൽ ഇത് 17.71 കോടിയായി. ഫെബ്രുവരിയിൽ മാത്രം 87 ലക്ഷം അധിക വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്.

എന്നാൽ ഐഡിയയ്ക്ക് 44 ലക്ഷവും എയർടെല്ലിന് 41 ലക്ഷവും വോഡഫോണിന് 32 ലക്ഷവും വരിക്കാരെ മാത്രമാണ് അധികം നേടാനായത്. ബിഎസ്എൻഎൽ എട്ടു ലക്ഷം അധിക വരിക്കാരെയും നേടി. ഇതോടെ വൻ പ്രതിസന്ധിയിലായ ടെലിനോർ, ടാറ്റ, എയർസെൽ, ആർകോം കമ്പനികളുടെ വരിക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button