സൂറത്ത്: സൂറത്തിൽ പത്തുവയസ്സുകാരിയുടെ പീഡനക്കൊലയില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഗുജറാത്ത് പൊലീസ്. ശരീരത്തില്‍ 86 മുറിവുകളോടെ മരണത്തിന് കീഴടങ്ങിയ പതിനൊന്നുകാരിയുടെ മാതാവും കൊല്ലപ്പെട്ടിരുന്നുവെന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്. അതുകൂടാതെ, കഴിഞ്ഞ ഏപ്രില്‍ 9ന് സൂറത്തില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം ഈ പെണ്‍കുട്ടിയുടെ അമ്മയുടെതാണെന്നും പൊലിസ് വ്യക്തമാക്കി. കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്ന ഹര്‍ഷ് സഹായ് ഗുജ്ജര്‍ തന്നെയാണ് ഇവരേയും കൊലപ്പെടുത്തിയതെന്നും പോലീസ് കണ്ടെത്തി.
ഏപ്രില്‍ 9ന് സൂറത്തില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം പെണ്‍കുട്ടിയുടെ അമ്മയുടെതാണെന്ന് ഡിഎന്‍എ ടെസ്റ്റില്‍ തെളിഞ്ഞിട്ടുണ്ട്. കൂടാതെ ഇവര്‍ മാര്‍ച്ച് 26ന് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. സംഭവത്തിനുശേഷം പെണ്‍കുട്ടി ഗുജ്ജറിന്‍റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടി ആരോഗ്യമുള്ള കുട്ടിയായിരുന്നുവെന്നും ഗുജ്ജർ കുടുംബമായിരുന്നു കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ലേബര്‍ കോണ്‍ട്രാക്ടറായ ഹര്‍ഷ് സഹായ് ഗുജ്ജര്‍ 35000 രൂപക്ക് രാജ്‌സഥാനില്‍ നിന്ന് ‘വാങ്ങിയതാണ്’ കുട്ടിയുടെ മാതാവിനെ.
ഇയാള്‍ക്ക് ഈ സ്ത്രീയുമായി രഹസ്യ ബന്ധമുണ്ടായിരുന്നു. പിന്നീട് കൂടെ താമസിക്കണമെന്ന യുവതിയുടെ നിര്‍ബന്ധം കൂടിയതോടെ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ച പ്രദേശത്തു നിന്ന് തന്നെയാണ് യുവതിയുടെ മൃതദേഹവും ലഭിച്ചത്. ഡി.എന്‍.എ പരിശോധന അടിസ്ഥാനത്തിലാണ് ഇവര്‍ അമ്മയും മകളുമാണെന്ന് പൊലിസ് സ്ഥിരീകരിച്ചത്. 27 കാരനായ ഹര്‍ഷ് സഹായ് ഗുജ്ജര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ മെയ് 3 വരെ പൊലീസ് റിമാൻഡിലാണ്.
രഹസ്യഭാഗങ്ങളിലടക്കം ശരീരത്തില്‍ 86 മുറിവുകളോടെ ഏഴ് ദിവസം പഴക്കമുള്ള പതിനൊന്നുകാരിയുടെ മൃതദേഹം സൂറത്തിലെ ഭെസ്താന്‍ മേഖലയിലെ ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപം ഏപ്രില്‍ 6നാണ് കണ്ടെത്തിയത്. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ ശരീരത്തില്‍ 86 മുറിവുകള്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സൂറത്ത് സിവില്‍ ഹോസ്പിറ്റല്‍ ഫോറന്‍സിക് വിഭാഗം തലവന്‍ ഗണേഷ് ഗൊവേക്കര്‍ വ്യക്തമാക്കിയിരുന്നു. ഈ കൊലപാതകവുമായി ബന്ധപ്പെട്ട ഗുജ്ജറിന്‍റെ ഭാര്യയേയും പൊലിസ് ചോദ്യം ചെയ്യും.
Post Your Comments