KeralaLatest NewsNews

സംസ്ഥാനത്ത് പെട്രോളിനും ഡീസലിലും വീണ്ടും വില വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനും ഡീസലിലും വീണ്ടും വില വര്‍ധിച്ചു. തലസ്ഥാനത്ത് പെട്രോളിന്റെ ഇന്നത്തെ വില 78.57 ആണ്. ഡീസല്‍ വിലയും ഉയര്‍ന്നു. 71.49 രൂപയാണ് ഡീസലിന്റെ വില. പെട്രോളിന് 14 പൈസ വര്‍ധിച്ചപ്പോള്‍ ഡീസലിന് 20 പൈസയാണ് കൂടിയത്. 2013ന് ശേഷം ആദ്യമായാണ് ഇന്ധനത്തിന് ഇത്രയും വില വര്‍ധിക്കുന്നത്.

ബംഗളൂരു, ചെന്നൈ, പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി എന്നിവിടങ്ങളിലെല്ലാം ഇന്ധനവില കേരളത്തെ അപേക്ഷിച്ച് കുറവാണ്. എന്നാല്‍ മുംബൈയില്‍ വിലക്കയറ്റം അതിരൂക്ഷമാണ്. ഒരു ലീറ്റര്‍ പെട്രോളിന് എണ്‍പത്തിരണ്ടു രൂപ മുപ്പത്തഞ്ചുപൈസയാണ് മുംബൈയിലെ വില. എന്നാല്‍ മാഹിയില്‍ പെട്രോളിന് 72 രൂപ 26 പൈസയും ഡീസലിന് 67 രൂപ ഒരു പൈസയും.

രാജ്യാന്തരതലത്തില്‍ അസംസ്‌കൃത എണ്ണവിലയിലുള്ള വര്‍ധനയാണ് കാരണമെന്ന് എണ്ണകമ്പനികള്‍ പറയുന്നു. എന്നാല്‍ ഇന്ധനവില ഇതിന് മുമ്പ് ഉയര്‍ന്നുനിന്ന 2013-14 കാലത്തുള്ളതിന്റെ പകുതി മാത്രമാണ് ഇപ്പോള്‍ അസംസ്‌കൃത എണ്ണവില. പെട്രോള്‍, ഡീസല്‍ വിലയുടെ പകുതിയോളം കേന്ദ്ര, സംസ്ഥാന തീരുവകളാണ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button