Latest NewsNewsLife StyleFood & CookeryHealth & Fitness

ഗ്രീന്‍ ടീ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ അപകടം കൂടി അറിയുക

നിരവധി ആരോഗ്യഗുണങ്ങളടങ്ങിയ ഒരു ഉത്തമ പാനീയമാണ് ഗ്രീന്‍ ടീ . ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണ് ഇതിന്റെ ആരോഗ്യഗുണം കൂട്ടുന്നത്.ശരീരത്തിന് ദോഷകരമായ . ഗ്രീന്‍ ടീയുടെ ഔഷധഗുണം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു.

Image result for ഗ്രീന്‍ ടീ

ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം കുറയ്ക്കാന്‍ ഗ്രീന്‍ടീ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നു. എന്നാല്‍ ഗ്രീന്‍ ടീയുടെ ശരിയല്ലാത്ത ഉപയോഗം ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. തന്നെയുമല്ല ഗ്രീന്‍ ടീ അധികമാകുന്നത് നല്ലതല്ലെന്നാണ് പുതിയ പഠനം പറയുന്നത്.

European Food Safety Authority (EFSA) ആണ് ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ ആരോഗ്യത്തിനു നല്ലതല്ല എന്ന റിപ്പോര്‍ട്ട് മുന്‍പോട്ടു വച്ചിരിക്കുന്നത്. അമിതമായ അളവില്‍ ഗ്രീന്‍ ടീ സപ്ലിമെന്റുകള്‍ കഴിക്കുന്നത് കരളിനു ഹാനികരമാണെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം ചായ കുടിച്ചാല്‍ ഈ ദോഷം ഉണ്ടാകുന്നില്ല എന്നും ഇവരുടെ റിപ്പോര്‍ട്ട് പറയുന്നു. ഗ്രീന്‍ ടീയുടെ പ്രചാരത്തോടെ ഗ്രീന്‍ ടീ സപ്ലിമെന്റുകളും ഏറെ പ്രചാരം നേടിയ സാഹചര്യത്തിലാണ് ഈ പഠനം.

Image result for GREEN TEA

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഗ്രീന്‍ ടീ സപ്ലിമെന്റുകള്‍ അമിതമായാല്‍ കരളിന് ആപത്താണ്. 5-1000 mg എന്ന നിലയിലാണ് ഗ്രീന്‍ ടീയില്‍ സപ്ലിമെന്റുകള്‍ അടങ്ങിയിരിക്കുന്നത്. എന്നാല്‍ ചായയില്‍ ഇത് 90-300 mg ആണ്. ദിവസം 800mg യിലധികം സപ്ലിമെന്റുകള്‍ ശരീരത്തിലെത്തുന്നത് അപകടമാണെന്നാണു വിദഗ്ധര്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button