റിയാദ്: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനയ്ക്ക് വഴി തെളിയിച്ച് ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 75 ഡോളറിന് മുകളിലെത്തി. 2014 നവംബറിന് ശേഷം ഇതാദ്യമായാണ് ക്രൂഡ് ഓയിലിന്റെ വില ഈ നിലവാരത്തിലെത്തുന്നത്.
എണ്ണ ഉത്പാദക രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഉത്പാദനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതാണ് വില കൂടാന്‍ കാരണം. നയതന്ത്രബന്ധം വഷളായതിനെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതിക്ക് അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തിയതും വിലവര്‍ധനവിനെ സ്വാധീനിച്ചിട്ടുണ്ട്.
അസംസ്‌കൃത എണ്ണയുടെ വില ഇനിയും ഉയരുമെന്ന് ബാരലിന് 80 ഡോളര്‍ വരെ വര്‍ധന പ്രതീക്ഷിക്കാമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. ആഗോളവിപണിക്ക് അനുസരിച്ചാണ് രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില പ്രഖ്യാപിക്കുക എന്നതിനാല്‍ ഇന്ധന വില ഇനിയും വര്‍ധിക്കാനാണ് എല്ലാ സാധ്യതകളും. പെട്രോള്‍ വില 80-ലേക്കോ 90-ലേക്കോ എത്താന്‍ പോലും നിലവില്‍ സാധ്യതയുണ്ട്.
Post Your Comments