പാക്കിസ്ഥാനില്‍ ബൈസഖി ആഘോഷത്തിനിടെ കാണാതായ 24 കാരനെ ഫെയ്‌സ്ബുക്ക് സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും കണ്ടെത്തി. ഷെയ്ഖുബുറ എന്ന സ്ഥലത്തു നിന്നുമാണ് ഇന്ത്യന്‍ വംശജനായ അമര്‍ജിത്ത് സിങ്ങിനെ കണ്ടെത്തിയത്. സിഖ് തീര്‍ഥാടകര്‍ക്കൊപ്പമാണ് ഏപ്രില്‍ 14ന് അമര്‍ജിത് പാക്കിസ്ഥാനിലെത്തിയത്. എന്നാല്‍ ഇന്ത്യയിലേക്കുള്ള മടക്ക യാത്രയ്ക്കു മധ്യേ ഇയാളെ കാണാതാവുകയായിരുന്നു.
സിങ്ങിനെ കണ്ടെത്തിയ ഇവാക്വേ ട്രസ്റ്റ് ബോര്‍ഡ് അധികൃതര്‍ ഇയാളെ ഉടനെ ഇന്ത്യയിലേക്ക് മടക്കിയയ്ക്കുമെന്ന് അറിയിച്ചു. യാത്രക്കിടയില്‍ തന്‍റെ ഫേസ്ബുക്ക് സുഹൃത്തിനെ കാണാനാണ് ഇയാള്‍ കൂട്ടം വിട്ട് പോയതെന്നും വീട്ടുകാരുമായി ബന്ധപ്പെട്ടു കഴിഞ്ഞെന്നും അധികൃതര്‍ അറിയിച്ചു. സിങ്ങിനെ കണ്ടെത്തിയ ശേഷം ഏറെ നേരം പാക്കിസ്ഥാന്‍ ഇന്‌റലിജന്‍സ് ഇയാളെ ചോദ്യം ചെയ്തിരുന്നു.
Post Your Comments