Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsLife StyleHealth & Fitness

സെക്സ്‌ തമാശയല്ല, ഈ 25 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കുന്നത് !!

പ്രകൃതി നിയമമാണ് ലൈംഗികത. പങ്കാളികൾ തമ്മിലുള്ള ലൈംഗികതയുടെ കാര്യത്തിൽ ആരും ആർക്കും ഒന്നും പറഞ്ഞു കൊടുക്കേണ്ട ഒരു കാര്യവുമില്ല. എങ്കിലും സെക്സിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്‌. അവ തീർച്ചയായും അറിഞ്ഞിരിക്കുക തന്നെവേണം.

1. വൃത്തിയും ശുദ്ധിയും അത്യാവശ്യമാണ് കിടപ്പറയില്‍ കയറുന്നതിനു മുന്‍പ് ചെറു ചൂടു വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ് ഫ്രഷായ ശരീരത്തോടും മനസോടും കൂടി കിടപ്പറയില്‍ കയറാന്‍ കുളി സഹായിക്കും.

2. വസ്ത്ര ധാരണത്തിനു സെക്‌സില്‍ വലിയ പ്രാധാന്യം ഉണ്ട് രാവിലെ മുതല്‍ അണിഞ്ഞിരുന്ന വസ്ത്രം ധരിച്ച് കിടപ്പറയില്‍ കയറരുത് വൃത്തിയുള്ള വസ്ത്രം മനോഹരമായി ധരിച്ചു കിടപ്പറയില്‍ കയറാം. വൃത്തിഹീനമായ വസ്ത്രങ്ങള്‍ പരസ്പരം ആകര്‍ഷണീയത കുറക്കുന്നു, ഇഷ്ടവസ്ത്രം ധരിച്ചു നില്ക്കുന്ന സ്ത്രീ പുരുഷനെ ഉത്തേജിതനാക്കുന്നു.

3. അനാവശ്യ ചിന്തകളും ആധികളും വാതില്‍ക്കല്‍ ഉപേക്ഷിച്ചിട്ടു വേണം കിടപ്പറയില്‍ കയറാന്‍ ,കയറികഴിഞ്ഞാല്‍ സെക്‌സിനെ കുറിച്ചുള്ള ചിന്ത മാത്രം മതി.

4. ഭക്ഷണം കഴിച്ച് ഒരു മണിക്കുറിനു ശേഷം മാത്രം സെക്‌സില്‍ ഏര്‍പ്പെടുക അല്ലാതെ വയറു നിറയെ ഭക്ഷണം കഴിച്ചു ഉടന്‍ തന്നെ സെക്‌സില്‍ ഏര്‍പ്പെടരുത്.

5. മങ്ങിയ വെളിച്ചമാണ് എപ്പോഴും സെക്‌സിന് നല്ലത് , വെളിച്ചത്തിലൊ ഇരുട്ടിലോ ബന്ധപ്പെടുന്നതിനേക്കാള്‍ അഭിനിവേശം മങ്ങിയ വെളിച്ചം സമ്മാനിക്കും.

6. സ്വന്തം ശരീര ഭാഗങ്ങളെ കുറിച്ചോ പെര്‍ഫോമന്‍സിനെ കുറിച്ചോ യാതൊരു അപകര്‍ഷതാ ബോധവും നാണക്കേടും പാടില്ല,ഇടിഞ്ഞു തൂങ്ങിയ സ്തനങ്ങളൊ ചെറിയ ലിംഗമോ ഒന്നും ലൈഗികതയെ ബാധിക്കില്ല ഒരു തരി പോലും രസം ചോര്‍ത്തില്ല.

7. സെക്‌സിന്റെ ആരംഭത്തില്‍ തന്നെ പൂര്‍ണ്ണ നഗ്‌നരാവരുത് ആവേശത്തിനു അനുസരിച്ചു ഒരോഘട്ടമായി പരസ്പരം വസ്ത്രം ഓരോന്നായി ഒഴിവാക്കുന്നതാണ് നല്ലത് അങ്ങനെ പതിയെ പൂര്‍ണ്ണ നഗ്‌നരാവണം.

8. എന്നും ഒരേ രീതിയിലുള്ള പൊസിഷനു പകരം വ്യത്യസ്തമായ പൊസിഷനുകള്‍ തിരഞ്ഞെടുക്കുക, പൊസിഷനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് പേര്‍ക്കും ഒരു പോലെ ആയാസരഹിതമായും ആത്മവിശ്വാസത്തോടെയും സെക്‌സില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന പൊസിഷനുകള്‍ തിരഞ്ഞെടുക്കുക.

9. തികച്ചും ഭാവാത്മകമായി സെക്‌സിനെ സമീപിക്കുക ,താന്‍ എന്ത് ചെയ്യാന്‍ പോകുന്നു എന്ന് പങ്കാളിക്കു ഒരിക്കലും സങ്കല്പ്പിക്കാന്‍ കഴിയരുത് അത്രയ്ക്ക് വ്യത്യസ്തത കൊണ്ടുവരണം ,പ്രതീക്ഷിക്കാത്തതു നല്കണം.

10. എന്നും ഒരേ ബെഡ് റൂമില്‍ വെച്ചുള്ള സെക്‌സ് ചിലപ്പോള്‍ മടുപ്പുണ്ടാക്കും ഇടക്കൊക്കെ ബാത്ത് റൂമില്‍ വെച്ചോ അടുക്കളയില്‍ വെച്ചോ ഡൈനിങ്ങ് ടേബിളിലോ സ്വീകരണ മുറിയിലെ സോഫയിലോ വെച്ചോ ഒക്കെ സെക്‌സില്‍ ഏര്‍പ്പെടുക (സാഹചര്യം ഉണ്ടെങ്കില്‍ മാത്രം ) ഇതൊക്കെ സെക്‌സിന് വളരെ ഏറെ പുതുമ നല്‍കും.

11. രതിമൂര്‍ച്ഛ അരക്കെട്ടില്‍ സംഭവിക്കുന്ന വികാരവിസ്‌ഫോടനമായി കാണാതെ ശരീരം മുഴുവന്‍ നിറയുന്ന അനുഭൂതിയായി കാണുക ,ഈ ഒരു മനസ്ഥിതി ഉണ്ടായാല്‍ സെക്‌സിനു നിങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.

12. എല്ലാ ലൈംഗിക ബന്ധവും സ്ത്രീയെ രതി മൂര്‍ച്ഛയില്‍ എത്തിക്കണമെന്നില്ല സംയോഗം കൊണ്ട് ലഭിച്ചില്ലെങ്കില്‍ കൃസരി ഉത്തേജിപ്പിച്ചു സ്ത്രീയെ രതി മൂര്‍ച്ഛയില്‍ എത്തിക്കാം , സ്തനങ്ങളെ ഉത്തേജിപ്പിച്ചു കൊണ്ട് മാത്രം ചില സ്ത്രീകളെ രതി മൂര്‍ച്ഛയില്‍ എത്തിക്കാം

13. സമയം എടുത്തു സെക്‌സില്‍ ഏര്‍പ്പെടുക ഓരോ ഘട്ടവും ആസ്വദിച്ചു മുന്നോട്ടു പോകുക.

14. സ്ത്രീയെ വികാരത്തിന്റെ പരകോടിയില്‍ എത്തിക്കാന്‍ കഴിയുന്ന പ്രധാന ഭാഗങ്ങള്‍ യോനി ദളങ്ങള്‍ ,കൃസരി,യോനീമുഖ ഭാഗങ്ങള്‍ സ്തനങ്ങള്‍ എന്നിവയാണ്.

15. ചെവികള്‍ ,തുടകള്‍ ,കഴുത്ത് ,കക്ഷം ,മുഖം, വിരല്‍ത്തുമ്പ് ഇവയാണ് സ്ത്രീയുടെയും പുരുഷന്റെയും പൊതുവായ ഉത്തേജന ഭാഗങ്ങള്‍.

16. യോനികവാടത്തിനുള്ളിലെ മുകള്‍ ഭാഗത്തെ ഭിത്തിയിലാണ് സ്ത്രീ ശരീരത്തിലെ വികാരത്തിന്റെ പ്രധാന കേന്ദ്രമായ ജി സ്‌പോട്ട് സ്ഥിതി ചെയ്യുന്നത് ഈ ഭാഗത്തെ ഉത്തേജിപ്പിച്ചാല്‍ സ്ത്രീക്കു പെട്ടന്ന് രതി മൂര്‍ച്ച ലഭിക്കും (ജി സ്‌പോട്ട് ഇല്ല എന്നും ഗവേഷണ മതമുണ്ട് )

17. സ്ത്രീയുടെ പിന്‍ഭാഗത്ത് കുടി യോനിയിലേക്ക് ലിംഗം പ്രവേശിപ്പിച്ചു ബന്ധപെട്ടാല്‍ ജി സ്‌പോട്ട് പെട്ടന്ന് ഉത്തേജിതമാകും എന്ന് പറയപ്പെടുന്നു.

18. പങ്കാളി വികാരത്താല്‍ ഉത്തേജിപ്പിക്കപെടുന്നത് നേരിട്ടു കാണാന്‍ ശ്രമിക്കുക ആ കാഴ്ച്ച മാത്രം മതി നമ്മളും ഉത്തേജിതരാവാന്‍.

19. ലൈംഗിക ഉണര്‍വ് വര്‍ദ്ധിപ്പിക്കാനുള്ള ഒരു കുഞ്ഞു വ്യായാമങ്ങള്‍ ശീലിക്കുക. ആദ്യ ഘട്ടത്തില്‍ ഘട്ടത്തില്‍ ലൈംഗിക അവയവങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ പങ്കാളികള്‍ ഓരോരുത്തരായി മസാജ് ചെയ്യുക. രണ്ടാം ഘട്ടത്തില്‍ ലൈംഗിക അവയവങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ കൈകൊണ്ട് അമര്‍ത്തിയും ചുംബിച്ചുക്കാം. മൂന്നാം ഘട്ടത്തില്‍ ലൈംഗിക അവയവങ്ങളെ പരസ്പരം മസ്സാജ് ചെയ്യുക. ഇവക്കു ശേഷം ബന്ധപ്പെടുക.

20. ലൈംഗിക ബന്ധത്തിനിടയില്‍ ഉണ്ടാകുന്ന എല്ലാ വികാര വിചാരങ്ങളും ചേഷ്ടകളും പരസ്പരം മറച്ചു വെക്കരുത് എല്ലാം പ്രകടിപ്പിക്കണം അപ്പോള്‍ സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാകും

21. പെട്ടന്ന് സ്ത്രീയെ രതി സന്നദ്ധയാക്കാന്‍ അമര്‍ത്തിയുള്ള ചുംബനങ്ങള്‍ ഒഴിവാക്കി മൃദുവായി ചുംബിക്കുക,പുരുഷന്‍ ഉത്തേജിതനായി എന്ന് അവളെ അറിയിക്കുക ഒരു ചുംബനം നല്കി അല്പസമയം അടുത്ത ചുംബനത്തിനായി അവളെ കാത്തു നിര്‍ത്തുക ഈ കാത്തിരിപ്പ് അവളില്‍ ഉത്തേജനം ഉണ്ടാക്കും
22. സ്ത്രീ ശ്വാസഗതി നിയത്രിക്കാന്‍ പഠിച്ചാല്‍ അവള്‍ക്ക് ഈ നിയന്ത്രണം കൊണ്ട് രതി മൂര്‍ച്ഛയും നിയന്ത്രിക്കാം.

23. ശീഘ്ര സ്ഖലനം ഉള്ള പുരുഷന്‍മാര്‍ ലൈംഗിക ബന്ധത്തിനിടക്കു കൂടുതല്‍ ചലിക്കാതെ കിടക്കയില്‍ കിടന്നു കൂടുതല്‍ ചലനങ്ങള്‍ക്ക് സ്ത്രീയെ പ്രേരിപ്പിക്കുക ഒരു പരിധി വരെ ശീഘ്ര സ്ഖലനം ഒഴിവാകാന്‍ കഴിയും

24. ലൈംഗിക വേളയില്‍ മാത്രം വികാര ഉത്തേജനത്തിലോട്ടു ഓണ്‍ ചെയ്യാനാകുന്ന സ്വിച്ച് ഒന്നും സ്ത്രീയില്‍ ഇല്ല അവള്‍ പതുക്കെ ചൂടായി തിളങ്ങുന്ന ലോഹം പോലെയാണു അതിനായി ബാഹ്യകേളികള്‍ കൂടിയെ തീരൂ .എത്രത്തോളം ബാഹ്യ കേളികള്‍ രസകരമാകുന്നോ അത്രത്തോളം ലൈംഗിക ബന്ധം ആനന്ദകരമാകും

25. രതി പൂര്‍വ്വ ലീലകള്‍ പോലെ തന്നെ സ്ത്രീക്കു പ്രധാനമാണ് ലൈംഗിക ബന്ധത്തിനു ശേഷമുള്ള സ്‌നേഹ പ്രകടനങ്ങളും ആലിംഗനവും കൊച്ചു വര്‍ത്തമാനങ്ങളും ഇണയുടെ ലാളനകള്‍ എറ്റുവാങ്ങി തൊട്ടുരുമ്മി കിടക്കാന്‍ സ്ത്രീകള്‍ ഈ ഘട്ടത്തില്‍ വല്ലാതെ ആഗ്രഹിക്കും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button