KeralaLatest NewsNews

ഹർത്താലിന് പിന്നിലെ ഐഎസ് ബന്ധം; എൻഐഎ അന്വേഷണം എന്ന ബിജെപിയുടെ ആവശ്യത്തിന് പ്രസക്തിയേറുന്നതായി കുമ്മനം

ചെങ്ങന്നൂർ: ഐഎസ് ഭീകരൻ അബ്ദുൽ റഷീദ് അബ്ദുള്ളയുടെ ശബ്ദ സന്ദേശം സമാധാനകാംക്ഷികളായ ജനങ്ങളെ ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരൻ. അപ്രഖ്യാപിത ഹർത്താലിന് പിന്നിലെ ഐഎസ് ബന്ധം വെളിവായ സാഹചര്യത്തിൽ എൻഐഎ അന്വേഷണം എന്ന ബിജെപി യുടെ ആവശ്യത്തിന് പ്രസക്തിയേറുന്നുവെന്നും അങ്ങേയറ്റം ഗൗരവപരമായ സാഹചര്യം ഉണ്ടായിട്ട് മുഖ്യമന്ത്രി മൗനം വെടിയാൻ തയ്യാറായത് ഇന്ന് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബത്തിന് ഭീക്ഷണി

നവമാധ്യമ കൂട്ടായ്മകളുടെ അഡ്മിൻമാരിൽ മാത്രം അന്വേഷണം ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് അദ്ദേഹത്തിൻ്റെ പ്രസ്താവനയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. വസ്തു നിഷ്ടവും ശാസ്ത്രീയവുമായ അന്വേഷണം നടന്നെങ്കിൽ മാത്രമേ ഇതിന് പിന്നിലെ യഥാർത്ഥ ശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ സാധിക്കൂ. അതുകൊണ്ട് എത്രയും പെട്ടെന്ന് എൻഐഎ അന്വേഷണം ആരംഭിക്കണമെന്നും കുമ്മനം പറയുകയുണ്ടായി. സംസ്ഥാനത്തെ ക്രമസമാധാനനില ആകെ താറുമാറായിരിക്കുകയാണ്. ക്രമസമാധാനനില സംബന്ധിച്ച ധവളപത്രം ഇറക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button