ന്യുഡല്‍ഹി: മൂന്ന് മക്കൾ കണ്ടു നിൽക്കെ ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഡല്‍ഹി മംഗല്‍പുരിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭാര്യയെ ആക്രമിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയെ കണ്ട് കുട്ടികള്‍ നിലവിളിച്ച് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. 15,14,13 വയസ് പ്രായമുള്ള മക്കളുടെ മുന്നിലിട്ടാണ് ഭാര്യയെ വിനോദ് ആക്രമിച്ചത്. അയല്‍ക്കാര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ALSO READ: ഭർത്താവിന്റെ മദ്യപാനം കാരണം ഭാര്യ മക്കളെയും കൂട്ടി സ്ഥലം വിട്ടു: ഭർത്താവ് വീടിന് തീയിട്ടു
വീട്ടില്‍ മാതാപിതാക്കള്‍ തമ്മില്‍ കലഹം പതിവായിരുന്നുവെന്നും അച്ഛന് അമ്മയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും കുട്ടികള്‍ പറഞ്ഞു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
Post Your Comments