Uncategorized

ഭർത്താവിന്റെ മദ്യപാനം കാരണം ഭാ​ര്യ മ​ക്ക​ളെ​യും കൂ​ട്ടി സ്ഥ​ലം വി​ട്ടു: ഭർത്താവ് വീടിന് തീയിട്ടു

പ​യ്യ​ന്നൂ​ര്‍: ഭർത്താവിന്റെ മദ്യപാനം സഹിക്കാനാകാതായതോടെ മക്കളെയും കൂടി ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി, ഇതിന്റെ ദേഷ്യത്തിൽ ഭർത്താവ്‌ വീടിന് തീയിട്ടു. പ​യ്യ​ന്നൂ​ർ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ഇന്നലെ രാത്രി 11.30 ഓ​ടെയായിരുന്നു സംഭവം. പ്രവാസിയായ യുവാവ് മൂ​ന്നാ​ഴ്ച മു​മ്പാ​ണ് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​ത്. മധ്യപിച്ച് ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നു.മദ്യപാനം സഹിക്കാനാവാതെ രണ്ട് ദിവസം മുൻപാണ് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയത്. കഴിഞ്ഞ ദിവസം രാത്രിയോടെ ഇയാൾ
ഭാ​ര്യ​യു​ടെ വ​സ്ത്ര​ങ്ങ​ളും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും കി​ട​പ്പു​മു​റി​യി​ല്‍ കൂ​ട്ടി​യി​ട്ട് തീയിടുകയായിരുന്നു.

also read:യുവാവ് സർവകലാശാല ഓഫിസിനു തീയിട്ടു

തീ​യാ​ളി​പ്പ​ട​ര്‍​ന്ന​പ്പോ​ള്‍ അ​ടു​ത്ത വീ​ട്ടി​ലെ സ​ഹോ​ദ​ര​ന്‍ പോ​ലീ​സി​ലും ഫ​യ​ര്‍​ഫോ​ഴ്‌​സി​ലും വി​വ​രം ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​വ​രെ​ത്തി തീ​ അണച്ചപ്പോഴേക്കും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ക​ട്ടി​ല്‍, അ​ല​മാ​ര,ജ​ന​ല്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ ക​ത്തി ന​ശി​ച്ചി​രു​ന്നു.​പോ​ലീ​സ് പി​ടി​കൂ​ടു​മെ​ന്ന് ഭ​യ​ന്ന് അ​പ്പോ​ഴേ​ക്കും ഇ​യാ​ള്‍ സ്ഥ​ലം വി​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button