വിമാന ടിക്കറ്റ് നിരക്കിൽ കുറവ് എന്നാൽ വിമാനത്താവള നിരക്കിൽ വർദ്ധനവും സംഭവിച്ചു. ഹജ്ജ് തീർത്ഥാടകർക്കാണ് ടിക്കറ്റ് നിരക്ക് കുറച്ചു നൽകുന്നത്. സബ്സിഡി പിന്‍വലിച്ചെങ്കിലും ടിക്കറ്റ് നിരക്കില്‍ കുറവ് ഉണ്ടായി. അതേസമയം, വിമാനത്താവള നിരക്കില്‍ വന്‍ വര്‍ധന വന്നതിനാല്‍ തീര്‍ഥാടകര്‍ക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞതിന്റെ ആനുകൂല്യം നഷ്ടമായി.
നെടുമ്പാശ്ശേരിയില്‍നിന്ന് പുറപ്പെടുന്ന കേരളത്തിലെ തീര്‍ഥാടകര്‍ ഇത്തവണ വിമാന ടിക്കറ്റ് നിരക്കും വിമാനത്താവള നിരക്കുമുള്‍പ്പെടെ നല്‍കേണ്ടത് 74,450 രൂപയാണ്. ഇതില്‍ 59,871.61 രൂപ വിമാന ടിക്കറ്റ് നിരക്കും 14,571.38 രൂപ വിമാനത്താവള നിരക്കുമായാണ് നിശ്ചയിച്ചത്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ 12,941 രൂപ കുറഞ്ഞെങ്കിലും വിമാനത്താവള നിരക്കില്‍ 11,011 രൂപയുടെ വര്‍ധനയാണ് വന്നത്.
2017ല്‍ 72,812 രൂപയായിരുന്നു നെടുമ്പാശ്ശേരിയില്‍ നിന്നുള്ള നിരക്കായി നിശ്ചയിച്ചത്. ഇതില്‍ 10,750 രൂപ സബ്ഡിഡി കിഴിച്ച് തീര്‍ഥാടകര്‍ 62,065 രൂപയാണ് ടിക്കറ്റ് നിരക്കായി നല്‍കിയത്. ഇതിനോടൊപ്പം വിമാനത്താവള നിരക്കായ 3,560 ഉള്‍പ്പെടെ 65,625 രൂപയായിരുന്നു അന്തിമമായി ഈടാക്കിയത്.
Post Your Comments