തിരുവനന്തപുരം: കേരള മനസാക്ഷി വിങ്ങലോടെയാണ് ഈ ഭര്‍ത്താവിന്‍റെ വാക്കുകള്‍ കേട്ടത്. കേരളത്തെ ആരും കുറ്റം പറയരുതെന്നും ഇത് ലോകത്തെവിടെയും സംഭവിക്കാമെന്നും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ്. അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കിയ മലയാളികള്‍ക്ക് ആന്‍ഡ്രൂസ് നന്ദി പറഞ്ഞു.
ലിഗയെ അന്വേഷിക്കുമ്പോള്‍ ഇതിലേറെ സ്‌നേഹവും കരുതലും എവിടെ നിന്നും ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാനാകില്ല. അത്രയ്ക്ക് പിന്തുണയാണ് കേരളത്തില്‍ നിന്നും ലഭിച്ചതെന്നും ആന്‍ഡ്രൂസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊതുജനങ്ങള്‍ പ്രത്യേകിച്ച് തിരുവല്ലത്തുള്ളവര്‍ക്ക് ലിഗയുടെ മരണം സംബന്ധിച്ച സൂചനകള്‍ കിട്ടിയാല്‍ പേടിച്ച് മാറിനില്‍ക്കരുതെന്നും പൊലീസിനെ അറിയിക്കണമെന്നും ആന്‍ഡ്രൂസ് പറഞ്ഞു.
Post Your Comments