ന്യൂഡല്‍ഹി•തലയ്ക്ക് രണ്ടുലക്ഷം രൂപ വിലയിട്ടിരുന്ന ക്രിമിനലിനെ നോയ്ഡയില് നിന്നും ഗുരുഗ്രാമില്‍ നിന്നുമുള്ള പോലീസ് സംഘം വെടിവെച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവം.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹ്ര്‍ നിവാസിയായ ബല്‍രാജ് ഭാരതിയെ സെക്ടര്‍ 50 ല്‍ വച്ചുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. വെടിവെപ്പില്‍ ഒരു സിവിലിയനും പരിക്കേറ്റു.
ബി.ജെ.പി നേതാവ് വിനോദ് പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് തേടിയിരുന്ന പ്രതിയാണ് കൊല്ലപ്പെട്ട ഭാരതി.
Post Your Comments