രാമപുരം: ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിൽ തെങ്ങ് കടപുഴകി വീണു. യാത്രക്കാരി തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.30നു രാമപുരം മാറിക കാനാട്ട് വാതിലിലായിരുന്നു അപകടം. ദീപിക കോട്ടയം ഓഫീസിലെ എച്ച്ആർ അസിസ്റ്റന്റ് മാനേജർ കുണിഞ്ഞി കടുകംമാക്കൽ എലിസബത്താണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
റോഡിനു സമീപത്തുള്ള 11 കെവി ലൈനിൽ തട്ടിയാണു കാറിനു മുകളിലേക്കു തെങ്ങ് വീണത്. ഈ സമയം എലിസബത്ത് മാത്രമാണു കാറിലുണ്ടായിരുന്നത്. രാമപുരം പോലീസും പാലായിൽ നിന്നെത്തിയഫയർഫോഴ്സ് സംഘവും ചേർന്നു തെങ്ങ് വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കാറിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. കുണിഞ്ഞിയിൽനിന്ന് കോട്ടയത്തേയ്ക്കു പോവുകയായിരുന്നു അവർ.
Post Your Comments