Latest NewsKeralaNews

യുവാവിനെ മര്‍ദ്ദിച്ച് കൊന്നു, പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം, ഇന്ന് ഹര്‍ത്താല്‍

പത്തനംതിട്ട: വനവാസിയായ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. റാന്നി അടിച്ചിപുഴ കോളനി നിവാസിയായ ബാലുവാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ മൃതദേഹം ഓടയില്‍ നിന്നുമാണ് കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം രാത്രിയില്‍ റാന്നി അടിച്ചിപ്പുഴയില്‍ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിലാണ് ബാലു അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റത്. ഇതിനു പിന്നാലെ ചില പ്രദേശിക സിപിഎം പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം ബാലുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ഇന്നലെ പുലര്‍ച്ചെയാണ് വീടിന് സമൂപമുള്ള ഓടയില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്.

ശരീരത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ തെളിവുകള്‍ ഉള്ളതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അധികൃതര്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി പോസ്റ്റ് മാര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് റാന്നി നിയോജകമണ്ഡലത്തില്‍ ബിജെപി ഹര്‍ത്താല്‍ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button